ട്രംപിന്‍റെ ട്രൂത്ത് സോഷ്യലില്‍ മോദി, ആദ്യ പോസ്റ്റ് ട്രംപിനൊപ്പമുള്ള ഫോട്ടോ

Published : Mar 18, 2025, 02:57 AM IST
ട്രംപിന്‍റെ ട്രൂത്ത് സോഷ്യലില്‍ മോദി, ആദ്യ പോസ്റ്റ് ട്രംപിനൊപ്പമുള്ള ഫോട്ടോ

Synopsis

ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്‍റെ ലിങ്കാണ് മോദിയുടെ രണ്ടാമത്തെ പോസ്റ്റ്.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുത്ത് നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലിലെ മോദിയുടെ ആദ്യത്തെ പോസ്റ്റ് ട്രംപിന്‍റെ കൂടെയുള്ള ഒരു ഫോട്ടോയാണ്. 2019 ലെ ഹൗഡി മോദി പരുവാടിയില്‍ വെച്ച് ട്രംപിനൊപ്പം അദ്ദേഹത്തിന്‍റെ കൈ ഉയര്‍ത്തി പിടിച്ച്  എടുത്ത ഫോട്ടോയാണ് ആദ്യ പോസ്റ്റ്.

' ട്രൂത്ത് സോഷ്യലില്‍ വന്നതില്‍ സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെ അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു' എന്ന് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ മോദി കുറിച്ചു. ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്‍റെ ലിങ്കാണ് മോദിയുടെ രണ്ടാമത്തെ പോസ്റ്റ്. മൂന്ന് മണിക്കൂറുള്ള ഈ പോഡ്കാസ്റ്റിന്‍റെ ലിങ്ക് ട്രംപും തന്‍റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു. 'എന്‍റെ സുഹൃത്ത് പ്രസിഡന്‍റ് ട്രംപിന് നന്ദി' എന്ന കുറിപ്പോടെയാണ് മോദി അതിനോട് പ്രതികരിച്ചത്.

Read More:43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; ലിസ്റ്റിൽ ഇന്ത്യയുണ്ടോ? വിശദ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ചിന്തിക്കുന്നതിനും അപ്പുറമുള്ള തിരിച്ചടി ഉറപ്പ്', പാർലമെന്‍റിൽ നെതന്യാഹുവിന്‍റെ പ്രഖ്യാപനം; 'ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും'
2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'