മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച

Published : Aug 30, 2026, 06:43 AM IST
PM Modi

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി അദ്ദേഹം കിർഗിസ്ഥാനിലേക്ക് തിരിക്കും. ഭീകരവാദം, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയമാകും.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ താഷ്ക്കന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. ഉസ്ബെക്കിസ്ഥാനുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി കിർഗിസ്ഥാനിലേക്ക് തിരിക്കും. ഇന്നലെ വെക്കിട്ട് താഷ്കന്റിൽ എത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് വിമാനത്താവളത്തിൽ നൽകിയത്. പ്രസിഡന്റ് വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. വൈകീട്ട് പ്രസിഡന്റ് മോദിക്ക് അത്താഴവിരുന്ന് നൽകി. ഇന്ന് ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ മോദി പങ്കുചേരും. ഇതിന് ശേഷം പ്രസിയുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും.

പരസ്പരം സഹകരണത്തിനുള്ള കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പിടും. പിന്നീട് താഷ്കന്റിലെ ലാൽ ബഹൂദൂർ ശാസ്ത്രി സ്മാരകത്തിലും താഷ്കനന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പരിപാടിയിലും മോദി പങ്കെടുക്കും. ഇന്ന് കിർഗിസ്ഥാനിലെ ബിസ്കേകിലേക്ക് തിരിക്കുന്ന മോദി നാളെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഭീകരവാദം ചർച്ച ചെയ്യുമെന്ന് മോദി യാത്രയ്ക്ക് മുൻപേ വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചക്കും സാധ്യതയുണ്ട്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തുന്നുണ്ട്. കിർഗിസ്ഥാനിൽ നടക്കുന്ന 6-ാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല- ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ഇറാൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്താൻ പുടിൻ, കിർഗിസ്ഥാനിൽ വെച്ച് ചർച്ച; ഇത് ആറാമത്തെ കൂടിക്കാഴ്ച