അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 'ചൂടാക്കാന്‍' വീണ്ടും മോണിക്ക; ബില്‍ ക്ലിന്‍റണുമായുള്ള ബന്ധം ടിവി സീരീസാകുന്നു

By Web TeamFirst Published Aug 7, 2019, 3:02 PM IST
Highlights

അമേരിക്കന്‍ ക്രൈം സ്റ്റോറി പരമ്പരയുടെ മൂന്നാം പതിപ്പിലിയാരിക്കും ഇവരുടെ ബന്ധവും തുടര്‍ന്ന് ബില്‍ ക്ലിന്‍റന്‍റെ ഇംപീച്ച്മെന്‍റും പ്രമേയമാകുന്ന സീരീസ് പുറത്തിറങ്ങുക. ഇംപീച്ച്മെന്‍റ് എന്നാണ് പരമ്പരയുടെ പേര്. മോണിക്ക ലെവിന്‍സ്കിയാണ് നിര്‍മാതക്കളില്‍ ഒരാള്‍.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണും മോഡല്‍ മോണിക്ക ലെവിന്‍സ്കിയും തമ്മിലുള്ള ബന്ധം ടെലിവിഷന്‍ സീരീസാകുന്നു. എഫ് എക്സ് കേബിള്‍ നെറ്റ്വര്‍ക്ക് നിര്‍മിക്കുന്ന റയാന്‍ മര്‍ഫിയുടെ 'അമേരിക്കന്‍ ക്രൈം സ്റ്റോറി' പരമ്പരയുടെ മൂന്നാം പതിപ്പിലിയാരിക്കും ഇവരുടെ ബന്ധവും തുടര്‍ന്ന് ബില്‍ ക്ലിന്‍റന്‍റെ ഇംപീച്ച്മെന്‍റും പ്രമേയമാകുന്ന സീരീസ് പുറത്തിറങ്ങുക.

ഇംപീച്ച്മെന്‍റ് എന്നാണ് പരമ്പരയുടെ പേര്. മോണിക്ക ലെവിന്‍സ്കിയാണ് നിര്‍മാതക്കളില്‍ ഒരാള്‍. മോണിക്കയായി ബീണി ഫെല്‍ഡ്സറ്റെയ്ന്‍ വേഷമിടും. ഇരുവരുടെയും ബന്ധം പുറം ലോകത്തെയറിയിച്ച ലിന്‍ഡ ട്രിപ്പിന്‍റെ വേഷം എമ്മി അവാര്‍ഡ് ജേതാവായ സാറാ പോള്‍സണ്‍ അവതരിപ്പിക്കും. 2020 സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് എഫ് എക്സ് തീരുമാനം. ജെഫ്രി തൂബിന്‍റെ പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മിക്കുന്നത്.

സ്ത്രീപക്ഷ കാഴ്ചപാടിലൂടെ സംഭവത്തെ നോക്കിക്കാണുന്നതായിരിക്കും പ്രമേയമെന്നും എഫ് എക്സ് അധികൃതര്‍ വ്യക്തമാക്കി. പ്രഖ്യാപനത്തിന് പിന്നാലെ എഫ് എക്സിനെതിരെ പ്രതിഷേധമുയര്‍ന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഇത്തരമൊരു സീരീസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിമര്‍ശകര്‍ ആരോപിച്ചു. 

click me!