
വാഷിങ്ടൺ: ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കത്തിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൂചന നൽകി. യുദ്ധത്തിൽ തകർന്ന ഗാസയെ മിഡിൽ ഈസ്റ്റിന്റെ റിവിയേര ആക്കി മാറ്റുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ ഗാസ മുനമ്പ് ഏറ്റെടുക്കാനും ഏകദേശം 2 ദശലക്ഷം പലസ്തീനികളെ അയൽ അറബ് രാജ്യങ്ങളിലേക്ക് മാറ്റാനും ട്രംപ് ആവശ്യപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് സന്ദർശനത്തിനെത്തിയ നെതന്യാഹു മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
പലസ്തീനികൾക്ക് മികച്ച ഭാവി നൽകാൻ കഴിയുന്ന മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ താമസിക്കാൻ താൽപ്പര്യമുള്ളവർക്ക് അവിടെ തന്നെ തുടരാം, പക്ഷേ പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് സൗകര്യമൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികൾ നല്ല ഭാവി നൽകാൻ ആഗ്രഹിക്കുന്നു. മാറ്റിപ്പാർപ്പിക്കാൻ രാജ്യങ്ങൾ കണ്ടെത്തുന്നതിലേക്ക് അടുക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് ചുറ്റുമുള്ള ഏതൊക്കെ രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ട്രംപ് പരാമർശിച്ചില്ലെങ്കിലും രാജ്യങ്ങളിൽ നിന്ന് സഹകരണം ലഭിച്ചുവെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം, വീടുകൾ വിട്ടുപോകില്ലെന്ന് പ്രതിജ്ഞയെടുത്ത ഗാസ നിവാസികൾ, പുനരധിവാസ പദ്ധതിയെ വിമർശിച്ചു. മനുഷ്യാവകാശ സംഘടനകൾ പദ്ധതിയെ വംശീയ ഉന്മൂലനമാണെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, ഇസ്രായേൽ ഉദ്യോഗസ്ഥരും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുകയാണ്. ചർച്ചകളുടെ ഫലമായി ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുകയും ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് സഹായം എത്തിക്കുകയും ചെയ്യും. ട്രംപിന്റെ വിദേശകാര്യ സഹായി സ്റ്റീവ് വിറ്റ്കോഫ് ഉടൻ ചർച്ചകളിൽ പങ്കുചേരും. ഇറാനുമായും ചർച്ചകൾ നടത്തുമെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam