
വാഷിങ്ടണ്‍: പൂർണമായും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിർദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളിന്റെതാണ് തീരുമാനം. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ പുതിയ തീരുമാനം.
സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 117 ദശലക്ഷം പേർക്ക് അമേരിക്കയില്‍ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 35 ശതമാനം വരും. 154 ദശലക്ഷത്തിലധികംപേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരാൻ കഴിയുന്ന ഈ നിമിഷത്തിനായി ഞങ്ങൾ എല്ലാവരും കൊതിച്ചിട്ടുണ്ട് എന്നാണ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോള്‍ ഡയറക്ടർ റോച്ചൽ വലൻസ്കി പ്രതികരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam