ലോകത്തിനു ഭീഷണിയായി പുതിയ ഇനം കൊറോണ വൈറസ് ; ഇന്ത്യയിലും ബ്രിട്ടനിലുമുള്ള വൈറസുകളുടെ സംയുക്ത ഇനമെന്ന് ഗവേഷകർ

By Web TeamFirst Published May 30, 2021, 6:38 AM IST
Highlights

വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി.

വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ  47 പേർ മരിച്ചു. വിയറ്റ്നാമിൽ വാക്സീനേഷനും പുരോഗമിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!