അനാവരണ ചടങ്ങിൽ മുങ്ങിത്താണ് ഉത്തര കൊറിയയുടെ പുത്തൻ യുദ്ധക്കപ്പൽ, കലിപ്പിൽ കിം, ഡിസൈനൊരുക്കിയവർക്ക് പണിയാകും

Published : May 23, 2025, 01:52 AM IST
അനാവരണ ചടങ്ങിൽ മുങ്ങിത്താണ് ഉത്തര കൊറിയയുടെ പുത്തൻ യുദ്ധക്കപ്പൽ, കലിപ്പിൽ കിം, ഡിസൈനൊരുക്കിയവർക്ക് പണിയാകും

Synopsis

അപകടത്തിന് കാരണമായവരുടെ പിഴവുകൾ പാർട്ടിയോഗത്തിൽ പരിഗണിക്കുമെന്നും കിം വ്യക്തമാക്കി. എന്നാൽ ഇവർക്ക് എത്തരത്തിലുള്ള ശിക്ഷ ലഭിക്കുമെന്നത് ഇനിയും വ്യക്തമല്ല. 

പ്യോംങ്യാംഗ്: പുതിയ യുദ്ധ കപ്പൽ അവതരണം താറുമാറായതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. പൊറുക്കാനാവാത്ത ക്രിമിനൽ നടപടിയെന്നാണ് വ്യാഴാഴ്ച യുദ്ധ കപ്പൽ അവതരണ സമയത്തെ അപകടത്തെ കിം ജോംഗ് ഉൻ വിശേഷിപ്പിച്ചത്. 5000 ടൺ  ഭാരമുള്ള യുദ്ധകപ്പലിന്റെ അടി ഭാഗം തകർന്ന് കപ്പൽ മുങ്ങാനിടയായ സംഭവത്തെ  കിം രൂക്ഷമായി അപലപിച്ചു. ലോഞ്ച് സമയത്ത് പരിപാടിയിൽ കിം എത്തിയിരുന്നില്ല. ജൂണിൽ അടുത്ത പാർട്ടി മീറ്റിംഗിന് മുന്നോടിയായി കപ്പൽ തകരാർ പരിഹരിച്ച് കപ്പൽ പുറത്തിറക്കാനും കിം നിർദ്ദേശം നൽകി. 

കപ്പൽ ഡിസൈൻ ചെയ്തവരാണ് സംഭവിച്ച നാശനഷ്ടത്തിന്റെ ഉത്തരവാദിയെന്നും  രാജ്യത്തിന്റെ അഭിമാനവും അന്തസും ഇവർ ഹനിച്ചതായും കിം കുറ്റപ്പെടുത്തി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. വ്യാഴാഴ്ച കിഴക്കൻ തീരനഗരമായ ചോങ്ജിനിലെ കപ്പൽശാലയിൽ വച്ചുണ്ടായ അപകടത്തിന് അശ്രദ്ധയും പരിചയക്കുറവും ഉത്തരവാദിത്ത കുറവും കാരണമായെന്നാണ് കിം വിലയിരുത്തുന്നത്. അപകടത്തിന് കാരണമായവരുടെ പിഴവുകൾ പാർട്ടിയോഗത്തിൽ പരിഗണിക്കുമെന്നും കിം വ്യക്തമാക്കി. എന്നാൽ ഇവർക്ക് എത്തരത്തിലുള്ള ശിക്ഷ ലഭിക്കുമെന്നത് ഇനിയും വ്യക്തമല്ല. 

ഉത്തര കൊറിയിൽ പ്രാദേശികമായി ഉണ്ടാവുന്ന ഇത്തരം അപകടങ്ങൾ പുറത്ത് വരുന്നത് വളരേ അപൂർവ്വമായാണ്. കഴിഞ്ഞ നവംബറിൽ സൈനിക ഉപഗ്രഹം വിക്ഷേപണത്തിന് ഇടെ തകർന്നത് ഇത്തരത്തിൽ പുറത്ത് വന്നിരുന്നു. വിക്ഷേപണം നടത്തിയ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഈ സംഭവത്തിൽ കിം പ്രതികരിച്ചത്. ഉത്തര കൊറിയൻ നാവിക സേനയെ അത്യാധുനികമാക്കുന്നതിൽ നിർണായകമെന്ന നിലയിലാണ് 70 മിസൈലുകൾ വഹിക്കാവുന്ന യുദ്ധകപ്പലിനെ വ്യാഴാഴ്ച അനാവരണം ചെയ്തത്. അടുത്ത വർഷം സേനയുടെ ഭാഗമാവുമെന്ന് കിം വിശേഷിപ്പിച്ച യുദ്ധ കപ്പലാണ് അനാവരണ ചടങ്ങിൽ തന്നെ മുങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്