ചാരപ്രവര്‍ത്തനത്തിന് തിമിംഗലം; റഷ്യയുടെ തന്ത്രം പിടികൂടി നോര്‍വേ

By Web TeamFirst Published Apr 30, 2019, 8:34 AM IST
Highlights


റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാൺ ധരിച്ച ബെലുഗ തിമിംഗിലമാണ് നോര്‍വേയുടെ പിടിയിലുള്ളത്. 

നോര്‍വേ: നോര്‍വേയുടെ തീരത്ത് എത്തിയ തിമിംഗലം റഷ്യ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയാണെന്ന് നേര്‍വേ. റഷ്യന്‍ നാവീക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാൺ ധരിച്ച ബെലുഗ തിമിംഗിലമാണ് നോര്‍വേയുടെ പിടിയിലുള്ളത്. തിമിംഗലത്തിന്‍റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്സ് ബർഗിൻറെ പേരുള്ള ലേബൽ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

നോര്‍വീജിയന്‍ മത്സ്യബന്ധനത്തൊഴിലാളികളാണ് ആദ്യം തിമിംഗലത്തെ കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിന് പുറകേ കൂടിയ തിമിംഗലത്തെ തൊഴിലാളികള്‍ ശ്രദ്ധിച്ചപ്പോഴാണ് ക്യാമറ കണ്ടത്. തുടര്‍ന്ന് ഇവര്‍ തിമിംഗലത്തിന്‍റെ ശരീരത്തില്‍ ഘടിപ്പിട്ട ക്യാമറ നീക്കം ചെയ്തു. റഷ്യയുടെ വടക്കന്‍ തീരത്തെ ആര്‍ട്ടിക്ക് ഐലന്‍റിന് സമീപത്താണ്  ബെലൂഗ തിമിംഗലത്തെ കണ്ടെത്തിയത്. 

click me!