6 മാസം, കിടപ്പുരോഗികളായ 10 പേരെ കൊലപ്പെടുത്തി, 27 പേരെ കൊല്ലാൻ ശ്രമം, നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ

Published : Nov 05, 2025, 10:42 PM IST
nurse

Synopsis

ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആഹ്ഹനിലെ കോടതിയാണ് 44കാരനായ നഴ്സിന് കഠിന തടവ് ശിക്ഷ വിധിച്ചത്.

മ്യൂണിക്: തന്റെ കരുതലിൽ ഉണ്ടായിരുന്ന പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 രോഗികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ജർമനിയിലാണ് സംഭവം. കിടപ്പുരോഗികളായ നിരവധി പേരെയാണ് പാലിയേറ്റീവ് നഴ്സായിരുന്ന പ്രതി പരിചരിച്ചിരുന്നത്. രോഗികൾക്ക് മാരവ വിഷം ഇൻജക്ഷനിലൂടെ നൽകിയായിരുന്നു കൊലപാതകം. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആഹ്ഹനിലെ കോടതിയാണ് 44കാരനായ നഴ്സിന് കഠിന തടവ് ശിക്ഷ വിധിച്ചത്. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിൽ ആഹ്ഹനിലെ വുർസെലെനിലെ ആശുപത്രിയിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. പരോൾ ലഭിക്കണമെങ്കിൽ 15 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയാക്കണമെന്നാണ് കോടതി വിശദമാക്കുന്നത്.

മരണത്തിന്റെയും ജീവിതത്തിന്റേയും ഉടയോൻ എന്ന് വിശേഷിപ്പിച്ച് പ്രോസിക്യൂഷൻ 

 കുറ്റബോധത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് കോടതി വിശദമാക്കുന്നത്. മരണത്തിന്റെയും ജീവിതത്തിന്റേയും ഉടയോൻ എന്നായിരുന്നു ഇയാളെ പ്രോസിക്യൂഷൻ വിശേഷിപ്പിച്ചത്. ഇയാളുടെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല. മാർച്ച് മാസത്തിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. സ്ഥിരം കിടപ്പുരോഗികളും പ്രായം കൂടിയവരുമായ രോഗികൾക്ക് കൂടിയ അളവിൽ വേദന സംഹാരികളും ഉറക്കുമരുന്നും കലർത്തി നൽകിയായിരുന്നു കൊലപാതകം. രാത്രി ജോലി ചെയ്യുന്ന സമയത്തെ അമിത ഭാരം ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ ക്രൂരതയെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ഇയാൾക്ക് മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായി നിരീക്ഷണമുണ്ട്. 

രോഗികളോട് ഒരു രീതിയിലുമുള്ള സഹാനുഭൂതി ഇയാൾ കാണിച്ചിരുന്നില്ല. കുറ്റബോധത്തിന്റെ ലാഞ്ജന പോലും ഇയാൾ കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷ നടപ്പിലാക്കാൻ ഉപയോഗിച്ചിരുന്ന മരുന്നുകളാണ് ഇയാൾ തന്റെ രോഗികൾക്ക് നൽകിയതെന്നും കോടതി വ്യക്തമാക്കി. കൂടുതൽ പരിചരണം ആവശ്യമായ രോഗികളോട് സഹാനുഭൂതി കാണിക്കുന്നതിന് പകരം വെറുപ്പാണ് 44കാരൻ കാണിച്ചതെന്നും കോടതി വിശദമാക്കി. 2007ലാണ് പ്രതി നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. നിരവധി ആശുപത്രിയിൽ സേവനം ചെയ്ത ശേഷമാണ് ഇയാൾ വുർസെലെനിലെത്തിയത്. 2020 മുതൽ ഇവിടെ ജോലി ചെയ്ത ഇയാൾ 2024ലാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുമോ, ട്രംപിനെ സാക്ഷിയാക്കി ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു, കംബോഡിയയെ കടന്നാക്രമിച്ച് തായ്‍വാൻ
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'