കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

By Web TeamFirst Published Aug 23, 2021, 11:43 AM IST
Highlights

കാബൂളിൽ വിമാനത്താവളത്തിൽ വെടിവെപ്പ്. ഒരു അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. 

കാബൂൾ: താലിബാൽ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിമാനത്താവളത്തിൽ വെടിവെപ്പ്. വിമാനത്താവളത്തിലെ അഫ്ഗാൻ  സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ആരാണ് വെടിയുതിർത്തത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജർമ്മൻ സൈന്യത്തിന്റെ ട്വീറ്റിൽ പറയുന്നത്. അമേരിക്കൻ സൈന്യത്തിന് നേരെയും ജർമ്മൻ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോർട്ടുണ്ട്.

അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു: കൂടുതൽ ഇന്ത്യാക്കാർ ഇന്ന് തിരിച്ചെത്തും, പാഞ്ച്ഷിർ പ്രവിശ്യ ആക്രമിക്കാൻ താലിബാൻ

കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് പേർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്.വിമാനത്താവളത്തിന് പുറത്തെ നിയന്ത്രണം താലിബാനും കൂടി ചേർന്നാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!