എംഐ ഹെലികോപ്റ്റർ ചിത്രങ്ങളുമായി ഇറാൻ ഇസ്രയേൽ മിസൈലിനെ കബളിപ്പിച്ചോ? സാമൂഹ്യ മാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങൾ ശക്തം

Published : Mar 06, 2026, 08:22 PM IST
IDF online iran attack

Synopsis

ഐഡിഎഫ് ഓൺലൈൻ എന്ന എക്സ് അക്കൌണ്ടിൽ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളെ ചൊല്ലിയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചേരി തിരിഞ്ഞുള്ള അവകാശവാദങ്ങൾ ശക്തമാവുന്നത്.

ടെഹ്റാൻ: ഇറാന്റെ എംഐ 17 ഹെലികോപ്റ്റർ എന്ന നിരീക്ഷണത്തിൽ ഇസ്രയേൽ ആക്രമിച്ചത് ഹെലികോപ്റ്ററിന്റെ ചിത്രങ്ങളിലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. ഐഡിഎഫ് ഓൺലൈൻ എന്ന എക്സ് അക്കൌണ്ടിൽ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളെ ചൊല്ലിയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചേരി തിരിഞ്ഞുള്ള അവകാശവാദങ്ങൾ ശക്തമാവുന്നത്. എംഐ 17 ഹെലികോപ്റ്ററിന്റെ ത്രിമാന ചിത്രത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം എന്നാണ് വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലത്. ബോംബിട്ടതിന് ശേഷവും ഹെലികോപ്റ്ററിന്റെ ചിറകുകൾക്ക് മാറ്റമില്ലെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന മറ്റൊരു പ്രതികരണം. ഇറാൻ ത്രീഡി പെയിന്റിംഗ് ഉപയോഗിച്ച് ഇസ്രയേലിനെ കബളിപ്പിച്ചെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വാദം. 2023ൽ റഷ്യ യുക്രൈൻ അധിനിവേശ കാലത്ത് അമേരിക്കൻ സാറ്റലൈറ്റുകളെ തെറ്റിധരിപ്പിക്കാൻ ഇതേ വിദ്യ പ്രയോഗിച്ച മാർഗമാണ് ഇസ്രയേളിനെയും കബളിപ്പിച്ചതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. പെയിന്‍റിങുകളിലൂടെ ഇസ്രയേല്‍ സേനയെ ഇറാന്‍ കബളിപ്പിച്ചു എന്ന് ഇറാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

അതേസമയം പൊട്ടിത്തെറി നടക്കുന്ന സമയത്തെ പുകയുടെ ചലനത്തെ അടിസ്ഥാനമാക്കി യഥാര്‍ഥ ഹെലികോപ്റ്ററിനെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് എതിർവാദം. ഹെലികോപ്റ്ററുകള്‍ തറയില്‍ ഇരിക്കുമ്പോള്‍ സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ അതിന്‍റെ ചിറകുകള്‍ക്ക് ചലനം സംഭവിക്കേണ്ടതാണ്. വിഡിയോയിലെ ഹെലികോപ്റ്റര്‍ സ്ഫോടനത്തിന് ശേഷവും ചിറകുകള്‍ക്ക് മാറ്റമില്ല. മുകളില്‍ നിന്നും നോക്കുമ്പോള്‍ ഹെലികോപ്റ്ററാണെന്ന് തോന്നിക്കുന്ന ത്രിമാന ചിത്രമാണിത് എന്നാണ് എക്സിലെ നിരീക്ഷണം.ഇസ്രയേലിന്‍റെ മിസൈലിന് മൂന്ന് ദശലക്ഷം ഡോളറെങ്കിലും ചെലവ് വരും. എന്നാല്‍ പെയിന്‍റിങ് തയ്യാറാക്കാന്‍ നിസാര ഡോളര്‍ മാത്രമെ ചെലവ് വരുന്നുള്ളൂവെന്നും പരിഹാസവും ഉയരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ മുഴങ്ങിയത് 50 അപകട സൈറൺ, മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165 റിപ്പോർട്ടുകൾ
ബ്രിട്ടന്‍റെ നിർണായക പ്രഖ്യാപനം, പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമർശനങ്ങൾക്ക് ചുട്ടമറുപടി, നാല് ബ്രിട്ടീഷ് പോർവിമാനങ്ങൾ ഖത്തറിലേക്ക്