'ഓപ്പറേഷൻ അമിസ്റ്റാഡ്', രണ്ട് വിമാനങ്ങളിൽ ഇന്ത്യൻ ആർമിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി, 35 ടൺ ജീവൻ രക്ഷാമരുന്നെത്തിച്ചു; മരണം 1,430 ആയി

Published : Jun 28, 2026, 11:17 AM IST
India Airlifts Medical Team to Venezuela

Synopsis

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് വെനിസ്വേലയ്ക്ക് രക്ഷാഹസ്തവുമായി പോയത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് വിമാനത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു.  

കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്റയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ മെഡിക്കൽ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ അടിയന്തര രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. മെഡിക്കൽ സംഘം വെനസ്വേലയിൽ എത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് വെനിസ്വേലയ്ക്ക് രക്ഷാഹസ്തവുമായി പോയത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് വിമാനത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവ ഇന്ത്യ അയച്ചിട്ടുണ്ട്.

ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്റെ ഭാഗമായി വെനിസ്വേലയിലെത്തിച്ചിട്ടുണ്ട്. വെനിസ്വേലയിലെ ജനങ്ങൾ നേരിടുന്ന ഈ കഠിനമായ സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്- വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരർക്കൊപ്പം ഷുഐബ് അക്തർ, ദൃശ്യങ്ങൾ പുറത്ത്, സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്കാര ചടങ്ങില്‍ ലഷ്‌കർ-ഇ-തൊയ്ബ നേതാക്കൾക്കൊപ്പം
ട്രംപിന്‍റെ അന്ത്യശാസനം! 'ജോലി തീർക്കാൻ' യുഎസ് സൈന്യം നിർബന്ധിതരായാൽ പിന്നെ ഇറാൻ ബാക്കിയുണ്ടാകില്ല, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ