
ലാഹോർ: കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓക്സിൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. കൊവിഡ് രോഗികളെ രക്ഷിക്കാൻ ഓക്സിജൻ വിതരണത്തിന് സഹായം ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പൗരൻമാർ. ട്വിറ്ററിൽ ഇന്ത്യനീഡ്സ്ഓക്സിജൻ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരിക്കുകയാണ്.
ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് 25 കൊവിഡ് രോഗികളാണ് മരിച്ചത്. 60 പേരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ദില്ലിയിലെ നിരവധി ആശുപത്രികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓക്സിജൻ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. രോഗികളെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് അധികൃതർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഓക്സിജൻ, കൊവിഡ് മരുന്നുകൾ, റെംഡിസിവർ എന്നിവയുടെ ദൗർലഭ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam