'അടിവസ്ത്രം ധരിക്കണം' നിര്‍ദേശം നല്‍കി പുലിവാല്‍ പിടിച്ച് പാകിസ്ഥാന്‍ എയര്‍ലൈന്‍സ്

Published : Oct 01, 2022, 02:27 AM IST
'അടിവസ്ത്രം ധരിക്കണം' നിര്‍ദേശം നല്‍കി പുലിവാല്‍ പിടിച്ച് പാകിസ്ഥാന്‍ എയര്‍ലൈന്‍സ്

Synopsis

തീര്‍ത്തും അനുയോജ്യമായ കാര്യമാണ് ഇതെന്ന് പല കോണുകളിൽ നിന്നും ഈ നിർദ്ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇത് തിരിച്ചടിയെത്തുടർന്നാണ് പിഐഎ ഉടൻ തന്നെ വിശദീകരണം ഇറക്കിയത്. 

ലാഹോര്‍:  യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിർബന്ധമാണെന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുലിവാല്‍ പിടിച്ചു. ഈ നിര്‍ദേശം വിവാദവും, ട്രോളും അയതോടെയാണ് പുതിയ വിശദീകരണം പാകിസ്ഥാന്‍റെ ഔദ്യോഗിക സര്‍ക്കാര്‍ വിമാന സര്‍വീസായ പിഐഎ പുറത്തിറക്കി.

യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കേണ്ടത് നിർബന്ധമാണെന്ന് വ്യാഴാഴ്ചയാണ്  പിഐഎ സര്‍ക്കുലര്‍ അതിന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്. ശരിയായ അടി വസ്ത്രത്തിന്റെ അഭാവം എയർലൈനിന് മോശം പേരും, മോശമായ പ്രതിച്ഛായയും ഉണ്ടാക്കുന്നുവെന്നാണ് പിഐഎ സര്‍ക്കുലറില്‍ പറഞ്ഞത്.

തീര്‍ത്തും അനുയോജ്യമായ കാര്യമാണ് ഇതെന്ന് പല കോണുകളിൽ നിന്നും ഈ നിർദ്ദേശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇത് തിരിച്ചടിയെത്തുടർന്നാണ് പിഐഎ ഉടൻ തന്നെ വിശദീകരണം ഇറക്കിയത്. 

"ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ ശരിയായ ഡ്രസ് കോഡ് ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്, എന്നാല്‍ ഇത് സംബന്ധിച്ച് ഇറക്കി ബുള്ളറ്റിൻ, അശ്രദ്ധമായി, അനുചിതമായ വാക്കുകൾ ഉണ്ടായിരുന്നു"  പിഐഎ യുടെ ചീഫ് എച്ച്ആർ ഓഫീസർ രേഖാമൂലമുള്ള വിശദീകരണത്തിൽ പറഞ്ഞു.

മുൻ വിജ്ഞാപനത്തിൽ പിഐഎ ജനറൽ മാനേജർ ഫ്ലൈറ്റ് സർവീസസ് ആമിർ ബഷീർ ഇങ്ങനെയാണ് പറഞ്ഞത്. "വിവിധ യാത്രകളിലും ഹോട്ടലുകളിൽ താമസിക്കുമ്പോഴും കുറച്ച് ക്യാബിൻ ജീവനക്കാർ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നു എന്നത് വളരെ ആശങ്കയുള്ള കാര്യമാണ്, അത്തരം വസ്ത്രധാരണം കാഴ്ചക്കാരിൽ ഒരു മോശം മതിപ്പ് ഉണ്ടാക്കുന്നുണ്ട്. ഇത് വ്യക്തിയുടെ മാത്രമല്ല, സ്ഥാപനത്തിന് തന്നെ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു" ബഷീർ ക്യാബിൻ ക്രൂവിനോട് പറഞ്ഞത്.

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും

ഇപിയുടെ പിണക്കം, നടിയുടെ വിഷമം, തെലങ്കാനയുടെ പക, എയറിലാക്കി ശ്രീജേഷും; വിവാദച്ചുഴിയില്‍ വീണ്ടും ഇൻഡിഗോ!

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്