പ്രതീക്ഷ കൈവിടില്ല; പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രം​ഗത്ത്

Published : Apr 14, 2026, 07:36 AM IST
china pakistan

Synopsis

പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു.

ദില്ലി: യുഎസ്-ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രം​ഗത്ത്. പാക് - ചൈന അഞ്ചിന സമാധാന നീക്കം ചർച്ച ചെയ്തു. പാക് - ചൈന വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികൾ അം​ഗീകരിക്കാത്തായതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും തിങ്കളാഴ്ച ഉപരോധം പ്രാബല്യത്തിൽ വന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമാധാന നീക്കവുമായി ചൈനയും പാകിസ്ഥാനും രം​ഗത്തെത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബം​ഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചു, വൈകരുതെന്ന് ആവശ്യം; എല്ലാം പരിശോധിക്കുന്നുവെന്ന് ഇന്ത്യ, ഷെയ്ഖ് ഹസീനയെ കൈമാറുമോ?
ആ ന്യായീകരണം ചൊടിപ്പിച്ചു; ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ