
ദില്ലി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം തുടർന്നു പാക്കിസ്ഥാൻ. ലഡാക്കിനു സമീപം പാക്കിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിച്ചു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണ് പാക് പ്രകോപനം.
മൂന്ന് സി-130 ചരക്ക് വിമാനങ്ങൾ ഉപയോഗിച്ച് ശനിയാഴ്ച പാക്കിസ്ഥാൻ സ്കർഡു എയർബേയ്സിലേക്കു ഉപകരണങ്ങൾ എത്തിച്ചിരുന്നു. യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് എയർബേയ്സിൽ എത്തിച്ചിരിക്കുന്നതായാണ് വിവരം.
അതിർത്തിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാൻ ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് അതിർത്തിക്കു സമീപത്ത് വിന്യസിച്ചതെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam