ചരിത്ര തീരുമാനം, ഇളയമകൾ അസീഫയെ പാക് പ്രഥമവനിതയാക്കാൻ ആസിഫ് അലി സർദാരി

Published : Mar 12, 2024, 08:29 AM ISTUpdated : Mar 12, 2024, 09:06 AM IST
ചരിത്ര തീരുമാനം, ഇളയമകൾ അസീഫയെ പാക് പ്രഥമവനിതയാക്കാൻ ആസിഫ് അലി സർദാരി

Synopsis

2008-2013 കാലത്ത് സർദാരി  പാക് പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല.

ഇസ്‌ലാമാബാദ്: ചരിത്രപരമായ തീരുമാനവുമായി പാകിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി. സർദാരി തന്‍റെ ഇളയമകൾ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ  ഭാര്യയാണ് സാധാരണ പ്രഥമവനിതയാകുക. എന്നാൽ, ഭാര്യ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം സർദാരി വിവാഹം കഴിച്ചിട്ടില്ല.  2007-ൽ ആണ് ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്.  ഇത്തവണ 31 കാരിയായ മകളെ സർദാരി പാക് പ്രഥമവനിതയായാക്കുമെന്നാണ് റിപ്പോർട്ടുകൾ.

2008-2013 കാലത്ത് സർദാരി  പാക് പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല. ആ സമയത്ത് മകൾ പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഇത്തവണ പതിവിനു വിരുദ്ധമായി മകളെ പ്രഥവനിതയാക്കാൻ സർദാരി തീരുമാനിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ആസീഫ സർദാരിക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ പി.പി.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആസീഫ സജീവമായിരുന്നു. സർദാരിയുടെ തീരുമാനത്തെ  പി.പി.പി പാർട്ടിയും അംഗീകരിച്ചെന്നാണ്  പുറത്ത് വരുന്ന വിവരങ്ങൾ.

ഭാര്യക്കുപകരം മറ്റുള്ളവർ പ്രഥമവനിതകളായ സംഭവം പാകിസ്ഥാന്‍റെ ചരിത്രത്തിലില്ല. അതേസമയം യു.എസിൽ പെൺമക്കളെയും മരുമക്കളെയും പ്രഥമവനിതകളാക്കിയ സംഭവങ്ങളുണ്ട്. വിഭാര്യനായിരുന്ന യു.എസ്. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്സൺ അനന്തരവൾ എമിലി ഡോണെൽസണിന്  പ്രഥവനിതയുടെ ചുമതല  നൽകിയിരുന്നു. ചെസ്റ്റർ ആർതർ, ഗ്രോവർ ക്ലീവ്‌ലൻഡ് എന്നീ മുൻ യു.എസ്. പ്രസിഡന്റുമാർ സഹോദരിമാരെയാണ് പ്രഥമവനിതയുടെ  പ്രഥമവനിതയുടെ ചുമതലയേൽപ്പിച്ചിരുന്നത്.

Read More : 'സിഎഎ അംഗീകരിക്കാനാകില്ല, ഇത് ഭിന്നിപ്പിക്കാനുളള ശ്രമം';പാർട്ടി രൂപീകരണ ശേഷം വിജയുടെ ആദ്യ രാഷ്ട്രീയ പ്രതികരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം
കുപ്പിവെള്ളത്തിൽ കറുത്ത വസ്തു, തിരികെ വിളിച്ചത് ഒന്നര ലക്ഷം ലിറ്റർ കുപ്പി വെള്ളം