
ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകളും ടിവി ഷോകളും പ്രദർശിപ്പിക്കുന്നതിൽ നിന്നും സ്വകാര്യ ചാനലുകളെ വിലക്കി പാക് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഉൾപ്പെടുന്ന മൂന്നാംഗ ബെഞ്ചിന്റേതാണ് തീരുമാനം. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച വിധി കോടതി പുറപ്പെടുവിച്ചത്.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാൻ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ ഇന്ത്യൻ സിനിമകളെ ബഹിഷ്ക്കരിക്കുകയാണെന്ന് പാക് ഐടി മന്ത്രി ഫവാദ് ഹുസൈൻ നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യൻ നിർമ്മിതമായ പരസ്യങ്ങൾ മാധ്യമങ്ങളിൽനിന്നും നീക്കം ചെയ്യാൻ പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോടും ഫവാദ് ഹുസൈൻ ആവശ്യപ്പെട്ടു. 2018ലും സമാനമായ വിധത്തിൽ ഇന്ത്യൻ ടിവി പരിപാടികളും സിനിമകളും പാകിസ്ഥാൻ നിരോധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam