അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാക്കിസ്താന്‍ താത്കാലികമായി നിര്‍ത്തിവച്ചു

By Web TeamFirst Published Aug 22, 2021, 6:50 PM IST
Highlights

താലിബാന്‍ ഭരണം പിടച്ചടക്കിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്തരും ശുചീകരണത്തൊഴിലാളികളുമടക്കം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാക്കിസ്താന്‍ താത്കാലികമായി നിര്‍ത്തിവച്ചു. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൌകര്യക്കുറവ് കൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്നാണ് പാക്കിസ്താന്‍ അനാതാരാഷ്ട്ര എയര്‍ലൈന്‍സ് നല്‍കുന്ന വിശദീകരണം.

വിമാനത്താവളത്തിലെ സൌകര്യക്കുറവിനൊപ്പം റണ്‍വേയില്‍ മാലിന്ന്യക്കൂമ്പാരം പെരുകിയതും സര്‍വ്വീസ് നിര്‍ത്തിവച്ചതിന് കാരണമായി പി ഐ എ പറയുന്നു. താലിബാന്‍ ഭരണം പിടച്ചടക്കിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്തരും ശുചീകരണത്തൊഴിലാളികളുമടക്കം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ സൌകര്യങ്ങളൊരുക്കിയാലെ സര്‍വ്വീസ് തുടരാനാകുവെന്ന് പി ഐ എ വക്താവ് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!