
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായയമഭ്യരർഥിച്ച് പാക് യുവതി. കറാച്ചി നിവാസിയായ നികിതയതാണ് മോദിയുടെ സഹായം തേടിയത്. ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26 ന് കറാച്ചിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചുവെന്നും എന്നാൽ ഇപ്പോൾ ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പദ്ധതിയിടുകയാണെന്നും യുവതി പറഞ്ഞു. കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് വിക്രം തന്നെ പാകിസ്ഥാനിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. ഭർത്താവ് കറാച്ചിയിൽ ഉപേക്ഷിച്ച് ഡൽഹിയിൽ രഹസ്യമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് യുവതിയുടെ പരാതി.
കറാച്ചി നിവാസിയായ നികിത, ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26 ന് കറാച്ചിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു. ഒരു മാസത്തിനുശേഷം, ഫെബ്രുവരി 26 ന് വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ, തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞുവെന്ന് നികിത പറയുന്നു.
2020 ജൂലൈ 9 ന്, വിസ പ്രശ്നത്തിൽ കുടുങ്ങി നികിതയെ പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. അതിനുശേഷം, വിക്രം ഒരിക്കലും തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നു. എന്നെ ഇന്ത്യയിലേക്ക് വിളിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹം എല്ലായ്‌പ്പോഴും വിസമ്മതിച്ചു. ഇപ്പോൾ അദ്ദേഹം മറ്റൊരു വിവാഹത്തിനായി തയാറെടുക്കുന്നു. നീതി ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. പല പെൺകുട്ടികളും അവരുടെ ദാമ്പത്യ വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നു. എല്ലാവരും എന്നോടൊപ്പം നിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും നികിത വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഭർത്താവിന് എന്റെ ഒരു ബന്ധുവുമായി ബന്ധമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഇക്കാര്യം ഭർത്താവിന്റെ വീട്ടിൽ പറഞ്ഞപ്പോൾ ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങളുണ്ടാകുമെന്നായിരുന്നു മറുപടി. വിക്രം ഒരു ഡൽഹിക്കാരിയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് കണ്ടെത്തിയതോടെ 2025 ജനുവരി 27-ന് ഒരു രേഖാമൂലമുള്ള പരാതി നൽകി.
മധ്യപ്രദേശ് ഹൈക്കോടതി അധികാരപ്പെടുത്തിയ സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൗൺസൽ സെന്ററിന് മുന്നിലാണ് കേസ് എത്തിയത്. വിക്രമിനും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനും നോട്ടീസ് നൽകുകയും ഒരു വാദം കേൾക്കുകയും ചെയ്തു. പങ്കാളികൾ ഇരുവരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ, വിഷയം പാകിസ്ഥാന്റെ അധികാരപരിധിയിൽ വരുമെന്ന് കേന്ദ്രത്തിന്റെ 2025 ഏപ്രിൽ 30 ലെ റിപ്പോർട്ടിൽ പറയുന്നു. വിക്രമിനെ പാകിസ്ഥാനിലേക്ക് നാടുകടത്താനും ശുപാർശ ചെയ്തു.
.