പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി

By Web TeamFirst Published Feb 22, 2021, 5:13 PM IST
Highlights

വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മിര്‍ അലി നഗരത്തിന് സമീപത്തെ ഇപ്പി എന്ന ഗ്രാമത്തില്‍ ആക്രമണം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സഫിയുള്ള ഗന്ദപുര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് തീവ്രവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്നും ആദിവാസി സംസ്‌കാരമായ ഇവിടെ സ്ത്രീകള്‍ സ്വതന്ത്രരായി നടക്കുന്നത് ചിലര്‍ക്ക് സ്വീകാര്യമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാകിസ്ഥാന്‍ താലിബാന്റെ ആസ്ഥാനമായിരുന്നു വസീറിസ്ഥാന്‍. സ്ത്രീകള്‍ രാഷ്ട്രീയത്തിലും മറ്റ് സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് താലിബാന്‍ വിലക്കിയിരുന്നു. ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
 

click me!