പുതിയ തന്ത്രവുമായി ഇന്ത്യയുടെ ശത്രു! പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ചു

Published : Oct 09, 2025, 06:08 PM IST
Jamaat-ul-Mominaat

Synopsis

വനിതാ വിങ് തുടങ്ങി പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്. മസൂദ് അസറും സഹോദരൻ തൽഹ അൽ-സെയ്ഫും ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന ചട്ടക്കൂടിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയതായി ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ദില്ലി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ജമാഅത്ത്-ഉൽ-മോമിനാത്ത് എന്ന പേരിൽ തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗം രൂപീകരിച്ചതായി റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ നിയുക്ത ഭീകരനുമായ മൗലാന മസൂദ് അസ്ഹറിന്റെ പേരിൽ പുറത്തിറക്കിയ കത്തിലൂടെയാണ് പ്രഖ്യാപനം. പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒക്ടോബർ 8 ന് പാകിസ്ഥാനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ ആരംഭിച്ചതായി കത്തിൽ പറയുന്നു. വനിതാ ബ്രിഗേഡിനെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ട്. മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സായുധ സേന ബഹാവൽപൂരിലെ മർകസ് സുബ്ഹാനല്ലയിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു. ബഹാവൽപൂർ, കറാച്ചി, മുസാഫറാബാദ്, കോട്‌ലി, ഹരിപൂർ, മൻസെഹ്‌റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പഠിക്കുന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാരുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും സംഘടന റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജെയ്‌ഷെ മുഹമ്മദ് സ്ത്രീകളെ സായുധ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണവും ഇന്ത്യൻ സൈന്യം നടത്തിയ വിജയകരമായ ഓപ്പറേഷൻ സിന്ദൂരും തന്ത്രത്തിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. മസൂദ് അസറും സഹോദരൻ തൽഹ അൽ-സെയ്ഫും ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന ചട്ടക്കൂടിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയതായി ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദ് വനിതാ ചാവേർ ആക്രമണകാരികളെ പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്‌തേക്കാമെന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഐസിസ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ ഗ്രൂപ്പുകളുമായി സഖ്യത്തിലേർപ്പെട്ടേക്കാമെന്നും പറയുന്നു. ഈ സംഘടനകൾ ഭീകരാക്രമണങ്ങൾക്ക് സ്ത്രീകളെ ഉപയോഗിച്ചിരുന്നു.

ഓപ്പറേഷൻ സിന്ദൂരിനുശേഷം, ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയുമായി ചേർന്ന് ജെയ്‌ഷെ മുഹമ്മദ് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ (കെപികെ) പ്രവിശ്യയിലേക്ക് പ്രവർത്തനം മാറ്റിയതായി റിപ്പോർട്ടുണ്ട്. തകർന്ന ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ പാകിസ്ഥാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള 313 പുതിയ മർകസുകൾക്കായി 3.91 ബില്യൺ രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഓൺലൈൻ ഫണ്ട്‌റൈസിംഗ് കാമ്പെയ്‌ൻ ഉൾപ്പെടെയുള്ള ധനസമാഹരണ നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും