സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം വിവാദത്തിൽ

Published : Nov 14, 2024, 05:23 AM ISTUpdated : Nov 14, 2024, 05:24 AM IST
സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം വിവാദത്തിൽ

Synopsis

ഇക്കഴിഞ്ഞ ഒക്ടോബറിൽ പാകിസ്ഥാനിലെ മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ അശ്ലീല വീഡിയോയും പ്രചരിച്ചിരുന്നു. 

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരമായ ഇംഷ റഹ്മാൻ വിവാദത്തിൽ. ഇംഷയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു യുവാവിനോടൊപ്പമുള്ള ഇംഷയുടെ ഇന്റിമേറ്റ് വീഡിയോകൾ ഇൻസ്റ്റ​ഗ്രാം, വാട്സ് ആപ്പ്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ഇംഷ റഹ്മാൻ തൻ്റെ ഇൻസ്റ്റാഗ്രാം, ടിക് ടോക് അക്കൗണ്ടുകൾ ഡി-ആക്ടിവേറ്റ് ചെയ്തതായാണ് റിപ്പോർട്ട്. 

ഒരു മാസത്തെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പാകിസ്ഥാനിൽ സമാനമായ സംഭവമുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ പാകിസ്ഥാനി ടിക് ടോക് താരം മിനാഹിൽ മാലികും സമാനമായ വിവാദത്തിൽ അകപ്പെട്ടിരുന്നു. മിനാഹിൽ മാലിക്കിന്റെയും കാമുകൻ്റെയും ഒരു സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നതിന് പിന്നാലെ താരത്തിന് നേരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. പാക് നടി മിഷി ഖാൻ ഉൾപ്പെടെ ചിലർ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ചപ്പോൾ മറ്റ് ചിലർ താരത്തെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. 

READ MORE: 200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത 43കാരനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ; ശിക്ഷ നടപ്പിലാക്കിയത് ഹമേദാനിൽ

PREV
Read more Articles on
click me!

Recommended Stories

ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍
സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു