ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, പാകിസ്ഥാനിൽ തുടർച്ചയായ നാലാമത്തെ സംഭവം

Published : Nov 27, 2024, 06:58 PM ISTUpdated : Nov 27, 2024, 07:00 PM IST
ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, പാകിസ്ഥാനിൽ തുടർച്ചയായ നാലാമത്തെ സംഭവം

Synopsis

ഇൻസ്റ്റാഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് കൻവാൾ. പാകിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് അവർ.  

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ വീഡിയോയും ചോർന്നത്. കൻവാളിന്റെ ന​ഗ്നചിത്രങ്ങളാണ് ചോർന്നത്. സംഭവത്തിൽ കൻവാൾ അഫ്താബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക്കിലൂടെ പ്രശസ്തമായതോടെ കൻവാൾ അഫ്താബ് മോഡലിങ്ങിലേക്ക് ചുവടുമാറി.

Read More... ഇംഷ റഹ്മാന്റെ സ്വകാര്യ വീഡിയോ ചോർന്നു, പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പാക് ഇൻഫ്ലുവൻസർ

ലാഹോർ ആസ്ഥാനമാക്കി, മറ്റൊരു പ്രശസ്ത ടിക് ടോക്ക് താരമായ സുൽഖർനൈൻ സിക്കന്ദറിനെ വിവാഹം കഴിച്ചു. 2021-ൽ വിവാഹിതരായ ദമ്പതികൾ 2023-ൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.  ഇൻസ്റ്റാഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് കൻവാൾ. പാകിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് അവർ.  

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം