കൊലപാതകത്തോട് ആസക്തി, പാലിയേറ്റീവ് ഡോക്ടർ കൊലപ്പെടുത്തിയത് 15 രോ​ഗികളെ, 95 സംശയാസ്പദമായ കേസുകൾ, കുറ്റം ചുമത്തി

Published : Apr 17, 2025, 10:59 PM IST
കൊലപാതകത്തോട് ആസക്തി, പാലിയേറ്റീവ് ഡോക്ടർ കൊലപ്പെടുത്തിയത് 15 രോ​ഗികളെ, 95 സംശയാസ്പദമായ കേസുകൾ, കുറ്റം ചുമത്തി

Synopsis

റിലാക്സന്റ് ശ്വസന പേശികളെ തളർത്തുകയും ശ്വസനസ്തംഭനത്തിനും മിനിറ്റുകൾക്കുള്ളിൽ മരണത്തിനും കാരണമായി. ഇരകൾ  25 നും 94 നും ഇടയിൽ പ്രായമുള്ളവരായിരുന്നു.

ബെർലിൻ: 15 രോഗികളെ കൊലപ്പെടുത്തിയതിന് ബെർലിനിലെ പാലിയേറ്റീവ് കെയർ ഡോക്ടർക്കെതിരെ കുറ്റം ചുമത്തിയതായി ബെർലിൻ പ്രോസിക്യൂട്ടർമാർ ബുധനാഴ്ച അറിയിച്ചു. കൊലപാതകത്തോടുള്ള ആസക്തിയാണ് ഇയാളെ ക്രൂരമായ കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്നും പ്രൊസിക്യൂട്ടർമാർ അറിയിച്ചു. 2021 സെപ്റ്റംബറിനും 2024 ജൂലൈയ്ക്കും ഇടയിൽ മാരകമായ കോക്ടെയ്ൽ മയക്കമരുന്ന് ഉപയോഗിച്ച് 12 സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. 40 വയസ്സുള്ള പ്രതി ജോഹന്നാസ് എം എന്നാണെന്ന് ജർമ്മൻ പത്രങ്ങൾ പറയുന്നുണ്ടെങ്കിലും പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഡോക്ടർ അനസ്തേഷ്യയും മസിൽ റിലാക്സന്റും നൽകുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

റിലാക്സന്റ് ശ്വസന പേശികളെ തളർത്തുകയും  ശ്വസനസ്തംഭനത്തിനും മിനിറ്റുകൾക്കുള്ളിൽ മരണത്തിനും കാരണമായി. ഇരകൾ  25 നും 94 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. അഞ്ച് തവണ, പ്രതി  കൊലപാതകങ്ങൾ മറച്ചുവെക്കാൻ അവരുടെ അപ്പാർട്ടുമെന്റുകൾക്ക് തീയിട്ടുവെന്നും പറയുന്നു. ഒരേ ദിവസം രണ്ട് രോഗികളെ കൊലപ്പെടുത്തി. ഡോക്ടർക്കെതിരായ ആരോപണങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധിക്കേണ്ട 395 സംശയാസ്പദമായ കേസുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 95 കേസുകളിൽ പ്രാഥമിക സംശയം സ്ഥിരീകരിക്കുകയും പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ ഇതിനകം 12 മൃതദേഹങ്ങൾ പുറത്തെടുത്തു. അഞ്ച് മൃതദേഹങ്ങൾ കൂടി പുറത്തെടുക്കും.  

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും