പാപ്പുവ ന്യൂ​ഗിനിയയിൽ നടന്നത് നരഭോജനമോ, പുറത്തുവന്ന ചിത്രങ്ങൾ ഞെട്ടിക്കുന്നത്; രാജ്യത്ത് പ്രതിഷേധം

Published : Jan 08, 2025, 09:04 AM IST
പാപ്പുവ ന്യൂ​ഗിനിയയിൽ നടന്നത് നരഭോജനമോ, പുറത്തുവന്ന ചിത്രങ്ങൾ ഞെട്ടിക്കുന്നത്; രാജ്യത്ത് പ്രതിഷേധം

Synopsis

പുറത്തുവന്ന വീഡിയോയിൽ മനുഷ്യമാംസം ഭക്ഷിക്കുന്നത് കാണുന്നില്ലെങ്കിലും കൂട്ടത്തിലൊരാൾ അറുത്തുമാറ്റിയ ശരീരഭാ​ഗത്തിൽ നക്കുന്നതായി കാണാം.

പോർട്ട് മോർസ്ബി: ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂ​ഗിനിയയിൽ നരഭോജനമെന്ന് സംശയിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത്. രാജ്യത്തെ ഏറ്റവും പ്രധാന പത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റിലാണ് വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. വില്ലും അമ്പും ധരിച്ച പുരുഷ സംഘം വികൃതമാക്കിയ മനുഷ്യ ശരീരഭാഗങ്ങൾ ഉയർത്തിപ്പിടിച്ച ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സംഭവത്തിന് പിന്നാലെ വൻപ്രതിഷേധമുണ്ടായി. സംഭവത്തിന് പിന്നിൽ നരഭോജനമാണോയെന്ന സംശയിക്കുന്നതായി പിന്നീട് നടന്ന ചർച്ചകളിൽ ഉയർന്നുവന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.

പുറത്തുവന്ന വീഡിയോയിൽ മനുഷ്യമാംസം ഭക്ഷിക്കുന്നത് കാണുന്നില്ലെങ്കിലും കൂട്ടത്തിലൊരാൾ അറുത്തുമാറ്റിയ ശരീരഭാ​ഗത്തിൽ നക്കുന്നതായി കാണാം. കൂടെയുള്ളവർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സംഭവം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി പീറ്റർ സിയാമലിലി രം​ഗത്തെത്തി. സംഭവം വളരെ ഖേദകരമായ സംഭവമാണെന്നും പുറത്തുവന്ന ചിത്രങ്ങളിൽ  അസ്വസ്ഥനാണെന്നും അദ്ദേ​ഹം പറഞ്ഞു.  

Read More.... ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും മണ്ണാറശാല ക്ഷേത്രത്തിൽ; ഉപഹാരം നൽകി സ്വീകരിച്ച് ക്ഷേത്ര ഭാരവാഹികൾ

രണ്ട് സഹോദരന്മാർ തമ്മിലുള്ള സംഘർഷത്തിൽ ഗ്രാമീണർ പക്ഷം പിടിക്കുകയും ഇളയ സഹോദരൻ മൂത്ത സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തതാണ് സംഭവമെന്നും ഈ ക്രൂരമായ പ്രവൃത്തികൾ ഒരു രാഷ്ട്രമെന്ന മൂല്യങ്ങൾക്ക് ഭീഷണിയുയർത്തുന്നതാണെന്നും മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികൾ അം​ഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ഒരു മാസം മുൻപ് രാജ്യത്തിന്‍റെ സെൻട്രൽ പ്രവിശ്യയിലെ ഗോയ്‌ലാല ജില്ലയിലെ സാക്കി ഗ്രാമത്തിലാണ് നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം, ഒപ്പിട്ടത് 1 ലക്ഷം കോടിയുടെ ആയുധ കരാറിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് തായ്‌വാന് നേട്ടം, ചൈനക്ക് പ്രഹരം
'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും