മദ്യലഹരിയിൽ എയര്‍ ഹോസ്റ്റസിനെ കടിച്ചു; പാതിവഴിയിൽ വിമാനം തിരികെ പറന്നു, ഒന്നും ഓര്‍മയില്ലെന്ന് യാത്രക്കാരൻ

Published : Jan 17, 2024, 08:55 PM ISTUpdated : Feb 06, 2024, 05:12 PM IST
മദ്യലഹരിയിൽ എയര്‍ ഹോസ്റ്റസിനെ കടിച്ചു; പാതിവഴിയിൽ വിമാനം തിരികെ പറന്നു, ഒന്നും ഓര്‍മയില്ലെന്ന് യാത്രക്കാരൻ

Synopsis

അമിതമായി മദ്യപിച്ച 58 വയസുകാരനിൽ നിന്നാണ് ജീവനക്കാരിക്ക് അപ്രതീക്ഷിത പെരുമാറ്റം നേരിടേണ്ടിവന്നത്. തുടര്‍ന്ന് വിമാനം തിരികെ പറക്കുകയായിരുന്നു.

ടോക്കിയോ: അമിതമായി മദ്യപിച്ച വിമാന യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ വിമാനം തിരികെ പറന്നു. ബുധനാഴ്ച ടോക്കിയോയില്‍ അമേരിക്കയിലേക്ക് പറക്കുകയായിരുന്ന ഓൾ നിപ്പോൺ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. വിമാന കമ്പനി വക്താവ് സംഭവം സ്ഥിരീകരിച്ചു. യാത്രക്കാരനെ പൊലീസിന് കൈമാറി.

55 വയസുകാരനായ അമേരിക്കൻ പൗരനാണ് എയര്‍ ഹോസ്റ്റസിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരിക്ക് ഇയാളുടെ ആക്രമണത്തിൽ ചെറിയ തോതിൽ പരിക്കേൽക്കുകയും ചെയ്തു. അമിതമായി മദ്യപിച്ച ശേഷമായിരുന്നു യാത്രക്കാരന്റെ അപ്രതീക്ഷിത പെരുമാറ്റമെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു. 159 യാത്രക്കാരായിരുന്നു ഈ വിമാനത്തിലുണ്ടായിരുന്നത്. ജപ്പാനിലെ ഹാനെദ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, സംഭവത്തെ തുടര്‍ന്ന് പാതി വഴിയിൽ തിരികെ പറക്കുകയായിരുന്നു. ലാന്റ് ചെയ്ത ശേഷം യാത്രക്കാരനെ പൊലീസിന് കൈമാറിയെന്ന് വിമാനക്കമ്പനി അറിയിച്ചു. അതേസമയം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നായിരുന്നു യാത്രക്കാരന്റെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യാത്രക്കാരന്റെ മറുപടിയെന്നും ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓൾ നിപ്പോൺ എയര്‍വേയ്സിന്റെ മറ്റൊരു വിമാനം കഴിഞ്ഞ ശനിയാഴ്ച യാത്രയ്ക്കിടെ തിരികെ പറന്ന സംഭവവും വാര്‍ത്തയായിരുന്നു. കോക്പിറ്റിലെ വിന്‍ഡോയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 

ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.

തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന്  കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.

ഝാര്‍ഘണ്ഡില്‍ നിന്നുള്ള നാല് ഷുട്ടര്‍മാരുള്‍പ്പെടെ പത്തോളം പേര്‍ കാട്ടുപന്നികളെ വെടിവെക്കാനായി തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായി സ്വന്തം നിലയില്‍ തീരുമാനമെടുക്കാം എന്ന ഉത്തരവ് ഇറങ്ങിയതോടെയാണ് ഷൂട്ടര്‍മാരെ പുറത്തുനിന്ന് പോലും ഇറക്കിയത്. വേട്ടനായകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കൃഷി ഉല്‍പന്നങ്ങള്‍ക്കും മനുഷ്യര്‍ക്കും നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.

തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന്  കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇപ്പോഴത്തെ പ്രധാന ശ്രദ്ധ ഇറാൻ യുദ്ധത്തിൽ, പിന്നീട് ക്യൂബ പ്രശ്നം പരിഗണിക്കും; ക്യൂബയെ നോട്ടമിട്ട് ട്രംപ്
ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ആക്രമണം; ബ്രിട്ടനെതിരെ നീരസം പ്രകടിപ്പ് ട്രംപ്, രണ്ടു ഇസ്രയേലി സൈനികർക്ക് പരിക്ക്