
ഫീക്കന്‍ഹാം: യാത്രക്കാരനുമായി തിരിച്ച ചെറുവിമാനം ഇടിച്ചിറങ്ങി തകര്‍ന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് പൈലറ്റും യാത്രക്കാരനും. ഇംഗ്ലണ്ടിലെ ലിറ്റില്‍ സ്നോറിംഗ് എന്ന സ്ഥലത്താണ് സംഭവം. ചെറുവിമാനമായ ലാന്‍സ്എയര്‍ 320 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സംവിധാനത്തിലെ തകരാറ് മൂലമാണ് വിമാനം ഇടിച്ചിറക്കേണ്ടി വന്നത്. അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനും യാത്രക്കാരനും രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് നടന്ന അപകടത്തേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഇന്നാണ് പുറത്ത് വന്നത്. നോര്‍ഫോക്കിലെ സ്നോറിംഗ് വിമാനത്താവളത്തിലാണ് 45കാരനായ പൈലറ്റ് ചെറുവിമാനം ഇടിച്ചിറക്കിയത്. വലത് ഭാഗത്തെ ലാന്‍ഡിംഗ് ഗിയര്‍ ലോക്ക് ആവാതെ വന്നതോടെയാണ് വിമാനത്തിന് നിയന്ത്രണം നഷ്ടമായത്. ബ്രേക്കിന്‍റെ സാധ്യതകള്‍ പൈലറ്റ് ശരിയായ രീതിയില്‍ ഉപയോഗിച്ചാണ് ആളപായം ഉണ്ടാവാതിരിക്കാന്‍ സഹായിച്ചതെന്നാണ് വിമാന അപകടങ്ങളേക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വിമാനത്തിലെ തകരാറ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടിരുന്നു. വിമാനത്തിന്‍റെ ബ്രേക്ക് ഉപയോഗിച്ച് വേഗത കുറച്ച് നിലത്തിറക്കാനുള്ള ശ്രമത്തിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറുക വരെ ചെയ്തിരുന്നു.
70 പേർ കൊല്ലപ്പെട്ട വിമാന അപകടത്തിന്റെ കാരണം പൈലറ്റ് ലിവർ മാറി വലിച്ചത്?, റിപ്പോർട്ട് പുറത്ത്
ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗിയറിലുള്ള തകരാറ് നീക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. വിമാനത്തിന്‍റെ അഴസ്ഥയേക്കുറിച്ച് യാത്രക്കാരനോട് വ്യക്തമാക്കിയ ശേഷമാണ് പൈല്റ്റ് വിമാനം ലാന്‍ഡ് ചെയ്യിപ്പിച്ചത്. ഇടിച്ചിറക്കുന്നതിനിടെ വിമാനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. വിമാനത്തിന്‍റെ വലതുഭാഗത്തെ ഷോക്ക് അബ്സോര്‍ബര്‍ പൂര്‍ണമായും ഒലിച്ച് പോയതായും പരിശോധനയില്‍ വ്യക്തമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam