ആകാശത്ത് പറന്നുയർന്ന് 800 അടി മുകളിൽ എത്തിയപ്പോൾ എൻജിൻ നിലച്ചു; പിന്നീട് നടന്നത് അത്ഭുതം, വിമാനം ബീച്ചിൽ ലാൻഡ് ചെയ്തു

Published : Oct 22, 2025, 11:00 AM IST
Private jet

Synopsis

 പരിചയസമ്പന്നനായ പൈലറ്റ് വിക്ടർ ഷൈനഡറും വിമാനത്തിലുണ്ടായിരുന്ന മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി സുരക്ഷിതമായി വിമാനം ഇറക്കിയ പൈലറ്റിന്റെ വൈദഗ്ധ്യത്തെ ദൃക്‌സാക്ഷികൾ പ്രശംസിച്ചു.

സാൻ ഡീഗോ: എൻജിൻ തകരാറിലായതിനെ തുടർന്ന് ചെറിയ സ്വകാര്യ വിമാനം കടലിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയായി സാൻ ഡീഗോയിലെ മിഷൻ ബീച്ചിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓഷ്യൻസൈഡ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന സെസ്ന വിമാനം, കടൽത്തീരത്തിന് ഏകദേശം 800 അടി മുകളിൽ വെച്ചാണ് എൻജിൻ തകരാറിലായത്. വാണിജ്യ വിമാനങ്ങൾ പറത്തി രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള പൈലറ്റായ വിക്ടർ ഷൈനഡറാണ് വിമാനം പറത്തിയിരുന്നത്. വിക്ടറും ഫ്ലൈറ്റ് അറ്റൻഡൻ്റായ മകൾ ജെനിഫർ ഷൈനഡറും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി 'ദി സാൻ ഡീഗോ യൂണിയൻ-ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു.

എൻജിൻ പുനഃരാരംഭിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, സുരക്ഷിതമായ ലാൻഡിംഗിനായി ആളൊഴിഞ്ഞ കടൽത്തീരത്തേക്ക് വിമാനം ഗ്ലൈഡ് ചെയ്ത് ഇറക്കാൻ ഷൈനഡർ തീരുമാനിക്കുകയായിരുന്നു. 'ആരെയും ഇടിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. ഭാഗ്യവശാൽ, ബീച്ചിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവർ പരസ്പരം അകലം പാലിച്ചാണ് നിന്നിരുന്നതെന്നും ഷൈനഡർ പറഞ്ഞു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 20 മിനിറ്റിനുള്ളിലാണ് എൻജിൻ നിലച്ചത്. വിമാനം ലാൻഡ് ചെയ്ത രീതി അത്ഭുതകരമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ‘ഇതുപോലെ സുഗമമായ ഒരു ലാൻഡിംഗ് ജീവിതത്തിൽ കണ്ടിട്ടില്ല’ എന്നാണ് പ്രദേശവാസിയായ എടെക് മുനോസ് പ്രതികരിച്ചത്.

 

 

അപകടവിവരമറിഞ്ഞ് അഗ്നിശമന സേന, പൊലീസ്, ലൈഫ് ഗാർഡുകൾ എന്നിവർ ഉടൻ സ്ഥലത്തെത്തി. ഇന്ധന ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ അനുമതിയോടെ വിമാനം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാനത്തിന്‍റെ കാർഗോ അറയിൽ നിന്ന് അസാധാരണ ശബ്‍ദം, നിലവിളി; ടേക്ക് ഓഫ് ചെയ്യാൻ പോയ വിമാനം നിർത്തി, കുടുങ്ങിയത് ജീവനക്കാരൻ
ജോലി ഭാരം കുറയ്ക്കണം, നഴ്‌സുമാരുടെ ക്ഷാമവും പരിഹരിക്കണം, ന്യൂയോർക്കിൽ നഴ്സുമാരുടെ സമരം, പിന്തുണ പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി