'ഗ്രാൻഡ് കോളർ ഓഫ് ദ നാഷണൽ ഓഡർ ഓഫ് ദ സതേൺ ക്രോസ്' ബഹുമതി മോദിക്ക് സ്വന്തം, 20 ബില്യൺ ഡോളർ വ്യാപാരം ബ്രസീലുമായി ഉറപ്പിച്ച് പ്രധാനമന്ത്രി

Published : Jul 09, 2025, 02:51 AM IST
PM Modi Receives Brazil Top Honor

Synopsis

അടുത്ത അഞ്ച് കൊല്ലത്തിൽ ബ്രസീലുമായുള്ള വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്തുമെന്ന് മോദി. കൃഷി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ കരാർ ഒപ്പിട്ടു

റിയോ ഡി ജനീറോ: ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കണം എന്നും ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മോദി പറഞ്ഞു. ബ്രസീലുമായുള്ള വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ച് കൊല്ലത്തിൽ ബ്രസീലുമായുള്ള വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്തുമെന്നാണ് മോദി അറിയിച്ചത്. കൃഷി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ കരാർ ഒപ്പിട്ടു. ബ്രസീലിലെ ഉന്നത പുരസ്കാരമായ ഗ്രാൻഡ് കോളർ ഓഫ് ദ നാഷണൽ ഓഡർ ഓഫ് ദ സതേൺ ക്രോസ് മോദിക്ക് ലുല സിൽവ സമ്മാനിച്ചു.

ബ്രിക്സ് ഉച്ചകോടിക്ക് ശേഷം റിയോ ദ ജനീറോയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ശിവതാണ്ഡവസ്തോത്രം ചൊല്ലിയായിരുന്നു ഇന്ത്യൻ സമൂഹം മോദിക്ക് സ്വീകരണം നൽകിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഈ അംഗീകാരം ലഭിച്ചത്. ബ്രസീൽ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിലേക്ക് തിരിച്ചു. നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കിൽ ഇന്ന് നടത്തുന്ന ചർച്ചകൾക്കു ശേഷം മോദി നാളെ ദില്ലിയിൽ തിരിച്ചെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...
സമാധാന നൊബേൽ ജേതാവ് നര്‍ഗീസ് മുഹമ്മദിയെ വീണ്ടും അറസ്റ്റ് ചെയ്ത് ഇറാൻ