മണിക്കൂറിൽ 1200 മൈൽ വേഗത, വില 110 ദശലക്ഷം ഡോളർ വരെ! മോദി-ട്രംപ് കൂടിക്കാഴ്ചയിൽ എഫ് 35 ഇന്ത്യ വാങ്ങാൻ തീരുമാനം

Published : Feb 14, 2025, 08:30 PM ISTUpdated : Feb 14, 2025, 08:34 PM IST
മണിക്കൂറിൽ 1200 മൈൽ വേഗത, വില 110 ദശലക്ഷം ഡോളർ വരെ! മോദി-ട്രംപ് കൂടിക്കാഴ്ചയിൽ എഫ് 35 ഇന്ത്യ വാങ്ങാൻ തീരുമാനം

Synopsis

ഇത്രയും സൗകര്യങ്ങളുള്ള ആധുനിക വിമാനം ഇന്ത്യക്ക് നൽകുമെന്ന് ട്രംപ് പറഞ്ഞത് വെറുതെയല്ല. ഓരോ വർഷവും പ്രതിരോധ രംഗത്ത് ഇന്ത്യ....

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തീരുമാനമായി. റഫാലിന് പിന്നാലെ എത്തുന്ന എഫ് 35 ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിച്ചു നിൽക്കുന്ന അമേരിക്കൻ കരുത്താണ് ഈ യുദ്ധ വിമാനം.

ട്രംപിനൊപ്പം വാർത്താസമ്മേളനത്തിൽ അദാനിയെ കുറിച്ച് ചോദ്യം; കുപിതനായി പ്രധാനമന്ത്രി മോദി; വിമർശിച്ച് രാഹുൽ

വിമാനത്തിന്റെ പേരിന് ഒപ്പമുള്ള ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും. ഇത്രയും സൗകര്യങ്ങളുള്ള ആധുനിക വിമാനം ഇന്ത്യക്ക് നൽകുമെന്ന് ട്രംപ് പറഞ്ഞത് വെറുതെയല്ല. ഓരോ വർഷവും പ്രതിരോധ രംഗത്ത് ഇന്ത്യ മുടക്കുന്ന പണം കൂടി കൂടി വരികയാണ്. അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളിൽ എഫ് 35 വിമാനം വാങ്ങാൻ ശേഷിയുള്ള പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് എഫ് 35 ഇന്ത്യക്ക് കൈമാറുന്നതും.

ഇത്രയേറെ സൗകര്യങ്ങളുള്ള വിമാനത്തിന് എത്രയാകും വില എന്നതാണ് ശേഷിക്കുന്ന ചോദ്യം. 80 മുതൽ 110 ദശലക്ഷം ഡോളർ വരെയാണ് ഒരു എഫ് 35 വിമാനത്തിന് നൽകേണ്ടി വരികയെന്നതാണ് ഉത്തരം. എഫ് 35 ന് എ, ബി, സി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളാണ് ഉള്ളത്. എന്നാൽ അമേരിക്ക തങ്ങളുടെ കരുത്തൻ വിമാനം ഇന്ത്യയ്ക്കല്ല ആദ്യമായി നൽകുന്നത്. ഇതിനോടകം ഓസ്ട്രേലിയ 72 എഫ് 35 വിമാനം സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടനും നോർവേയും ഇറ്റലിയുമെല്ലാം തങ്ങളുടെ വ്യോമസേന ശേഖരത്തിൽ ഈ വിമാനത്തെ എത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് കരുത്തനായ റഫേലിനൊപ്പം എഫ് 35 കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിക്കും എന്ന് ഉറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ആയുധധാരികളായ സൈനികർ ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക്', വെനസ്വേയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വീഡിയോ പുറത്ത്
തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?