#മെലഡി: കാലാവസ്ഥാ ഉച്ചകോടിയിൽ സെൽഫിയുമായി മോദിയും ജോർജിയയും 

Published : Dec 02, 2023, 09:55 PM IST
#മെലഡി: കാലാവസ്ഥാ ഉച്ചകോടിയിൽ സെൽഫിയുമായി മോദിയും ജോർജിയയും 

Synopsis

''സിഒപി 28 ഉച്ചകോടിക്കിടെ ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടു. സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണ ശ്രമങ്ങൾക്കായി കാത്തിരിക്കുന്നു''- മോദി കുറിച്ചു.

 

ദുബായ്: ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 28-ാമത്  കാലാവസ്ഥാ ഉച്ചകോടിയിൽ (COP28) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇറ്റാലിയൻ ഭാഷയിലാണ് മോദി അടിക്കുറിപ്പെഴുതിയത്. ''സിഒപി 28 ഉച്ചകോടിക്കിടെ ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടു.

 

 

സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണ ശ്രമങ്ങൾക്കായി കാത്തിരിക്കുന്നു''- മോദി കുറിച്ചു. തൊട്ടുപിന്നാലെ സെൽഫിയുമായി ജോർജിയ മെലോണിയും സെൽഫി ചിത്രം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. COP28 ലെ നല്ല സുഹൃത്തുക്കൾ. #മെലഡി എന്ന അടിക്കുറിപ്പോടെയാണ് ജോർജിയയുടെ ട്വീറ്റ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ ലക്ഷ്യവും നീക്കങ്ങളും എണ്ണിപ്പറഞ്ഞ് റഷ്യ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമ്മർദ്ദത്തിൽ കുരുക്കിയെന്ന് വിമർശം
പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിൽ പുക, ശ്വാസം അടക്കിപ്പിടിച്ച് യാത്രക്കാ‍ർ, മനസാന്നിധ്യം കൈവിടാതെ പൈലറ്റ്, അടിയന്തര ലാൻഡിങ്ങ്