
വാഷിങ്ടണ്‍: ആവേശകരമായ ഹൗഡി മോദി പരിപാടിക്ക് ശേഷം പ്രധാമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കശ്മീർ, ഭീകരവാദം ഉൾപ്പെടെ
വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇന്നലെ ഡോണൾഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയോർക്കിൽ വച്ച് നരേന്ദ്ര മോദിയെ കാണാൻ ഇമ്രാൻ ഖാനോട് ട്രംപ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയിലെ വിരുന്നിനിടെ രണ്ടു നേതാക്കളും ചർച്ച നടത്താനാണ് നിർദ്ദേശം. ആവശ്യമെങ്കിൽ ചർച്ചയിൽ പങ്കാളിയാവാമെന്നും ട്രംപ് വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ മോദി ട്രംപ് കൂടിക്കാഴ്ചയിൽ ആവർത്തിച്ചേക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടറസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടില്‍ മാറ്റമില്ലാതെ കശ്മീര്‍ വിഷയം ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam