
ലണ്ടന്‍: ദക്ഷിണ ലണ്ടനില്‍ നിരവധിപ്പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് വെടിവച്ച് കൊന്നു. ലണ്ടനിലെ സ്ട്രീറ്റ്ഹാം ഹൈ റോഡില്‍ ഇന്ന് രണ്ട് മണിക്കാണ് ഒരാള്‍ നിരവധിപ്പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തീവ്രവാദ ബന്ധമുള്ള യുവാവിനെയാണ് വെടിവച്ച് കൊന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സ്ഥലത്തെ റോഡുകള്‍ അടച്ച് പരിശോധനകള്‍ പുരോഗമിക്കുകയാണ്. നിരവധിപ്പേര്‍ക്ക് പരിക്കുണ്ട്. യുവാവിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്ന് മെട്രോ പൊലിറ്റന്‍ പൊലീസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിശദമാക്കി. ഇവിടേക്ക് പോവുന്നത് ആളുകള്‍ ഒഴിവാക്കണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇസ്‍ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പിന്തുടരുന്നയാളാണ് അക്രമത്തിന് പിന്നിലെന്നാണ് അന്ര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഫോടക വസ്തുവെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ കെട്ടിവച്ച രീതിയിലായിരുന്നു യുവാവുണ്ടായിരുന്നത്. കഴിഞ്ഞ നവംബറില്‍ ലണ്ടനില്‍ സമാന സംഭവമുണ്ടായിരുന്നു. വ്യാജ ബോംബ് ധരിച്ച യുവാവ് രണ്ട് പേരെ കുത്തിക്കൊല്ലുകയും നിരവധിപ്പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam