
ന്യൂയോര്‍ക്ക്: പോളിയോ ബാധിച്ച് 70 വർഷത്തോളം അയൺ ലങ്സിനുളളിൽ (ലോഹം കൊണ്ട് നിർമിച്ച കൃത്രിമ ശ്വാസകോശ) ജീവിച്ച പോൾ അലക്സാണ്ടർ 78-ാം വയസ്സിൽ അന്തരിച്ചു. ആറാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് 600 പൗണ്ട് ഭാരമുള്ള ലോഹക്കൂടിനുള്ളിലായിരുന്നു പോളിന്റെ ജീവിതം. 'പോളിയോ പോൾ' എന്ന് പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടു. 1952 മുതൽ പോളിയോ ബാധിച്ച് കഴുത്തിന് താഴോട്ട് തളർന്നു. പിന്നീട് സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്ടമായി. തുടർന്നാണ് അയൺ ലങ്സിനുള്ളിൽ ജീവിതമാരംഭിച്ചത്.
പോൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയായി, അഭിഭാഷകനായി, എഴുത്തുകാരനുമായി. അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചു. അതിജീവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു പോൾ. 1946ലാണ് പോൾ ജനിച്ചത്. അയൺ ലങ്സ് തൊണ്ടയിലെ പേശികളെ ഉപയോഗിച്ച് വോക്കൽ കോഡുകൾക്ക് അപ്പുറത്തേക്ക് വായു കടത്തിവിടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ രോഗിക്ക് ഓക്സിജൻ എടുക്കാൻ സാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam