'ഒരുപാട് വൈകും മുൻപ് ഗാസ സന്ദർശിക്കണം', രാഷ്ട്രീയത്തിന് ചെയ്യാനാവാത്തത് ചെയ്യണം, മാർപ്പാപ്പയോട് മഡോണ

Published : Aug 12, 2025, 03:11 PM IST
Madonna  Pope Leo

Synopsis

രാഷ്ട്രീയത്തിന് മാറ്റം വരുത്താനാവില്ലാത്തതിനാലാണ് ദൈവത്തിന്റെ പുരുഷനെ സമീപിക്കുന്നതെന്നും മഡോണ

ന്യൂയോർക്ക്: ഗാസയിൽ പലസ്തീൻ കുട്ടികൾ പട്ടിണിമൂലം മരിക്കുന്നതായുള്ള ആശങ്ക വ്യാപകമാവുന്നതിനിടെ മാർപ്പാപ്പയോട് ഗാസ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ്പ് ഗായിക മഡോണ. ഒരുപാട് വൈകും മുൻപ് ഗാസ സന്ദർശിക്കണം. ഒരു അമ്മയെന്ന നിലയിൽ ഗാസയിലെ കുട്ടികൾ അനുഭവിക്കുന്ന പീഡനം കണ്ടുനിൽക്കാൻ കഴിയുന്നില്ല. കുട്ടികൾ ലോകത്തിന് മുഴുവൻ അവകാശപ്പെട്ടവരാണ്. മാർപ്പാപ്പയുടെ സന്ദർശനം നിഷേധിക്കാനാവില്ല. മാനുഷിക മൂല്യമുള്ള വാതിലുകൾ തുറന്ന് നിഷ്കളങ്കരായ കുട്ടികളെ രക്ഷിക്കണം. അധിക സയമം ശേഷിക്കുന്നുന്നില്ല, എന്നാണ് പോപ് സംഗീതത്തിന്റെ രാജ്ഞിയെന്ന പേരിൽ അറിയപ്പെടുന്ന മഡോണ സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെട്ടത്. രാഷ്ട്രീയത്തിന് മാറ്റം വരുത്താനാവില്ലാത്തതിനാലാണ് ദൈവത്തിന്റെ പുരുഷനെ സമീപിക്കുന്നതെന്നും മഡോണ വിശദമാക്കുന്നു. ആരുടെ നേ‍ർക്കും വിരലുകൾ ചൂണ്ടാനല്ല തന്റെ ശ്രമം. ഏതെങ്കിലും ഒരു പക്ഷം ചേരാനും ശ്രമിക്കുന്നില്ല. എന്നും കുറിപ്പിൽ മഡോണ വിശദമാക്കുന്നു. പട്ടിണി മൂലം പിഞ്ചുമക്കൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടാനുള്ള ശ്രമങ്ങൾ മാത്രമാണ് താൻ നടത്തുന്നതെന്നും മഡോണ വിശദമാക്കുന്നു.

 

മഡോണയുടെ മകൻ റോകോയുടെ പിറന്നാൾ ദിനത്തിലാണ് മഡോണയുടെ കുറിപ്പ്. മേയിൽ മാർപ്പാപ്പ ആയി ചുമതലയേറ്റതിന് പിന്നാലെ ലൂയി പതിനാലാമൻ ഗാസയിലെ ഇസ്രയേൽ നടപടിയെ രൂക്ഷമായി വിമ‍ർശിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ സാധാരണക്കാർ വലിയ രീതിയിൽ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു മാർപ്പാപ്പയുടെ വിമർശനം. സാധരണക്കാർ പട്ടിണിക്കും അക്രമത്തിനും മരണത്തിലേക്കും തുറന്ന് കാണിക്കപ്പെടുന്നുവെന്നും വെടിനിർത്തൽ വേണമെന്നാണ് ലൂയി പതിനാലാമൻ മാ‍ർപ്പാപ്പ ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ