
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത പദവികളില്‍ സ്ത്രീകളെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കത്തോലിക്ക സഭയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഇത്തരമൊരു ഉന്നത പദവി നല്‍കുന്നത്. സ്ത്രീകളെ ഉന്നത പദവിയിലെത്തിക്കുമെന്ന മാര്‍പ്പാപ്പയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലാകുന്നത്. ഇതുവരെ സാമ്പത്തിക വിഭാഗത്തിലെ 15 അംഗങ്ങളും പുരുഷന്മാരായിരുന്നു. ഇതിലെ എട്ട് പേര്‍ ബിപ്പുമാരും ബാക്കി ഉള്ള ഏഴ് പേര്‍ സാധാരണക്കാരുമാണ്.
നിയമിക്കപ്പെട്ട ആറ് സ്ത്രീകളും യൂറോപ്പില്‍നിന്നുള്ളവരാണ്. ആറ് പേരും സാമ്പത്തിക്ക ശാസ്ത്രത്തില്‍ അതിവിദഗ്ധരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ് ചാള്‍സിന്റെ ഗജാഞ്ചി ആയിരുന്ന ലെസ്ലി ഫെറാര്‍, ഷാര്‍ലെറ്റ് ക്രൂറ്റര്‍ - കിര്‍ച്ചോഫ്, മരിജ കൊലാക്, മരിയ കൊണ്‍സെപ്‌സിയോണ്‍ ഒസാകര്‍, ഇവ കാസ്റ്റിലോ സാന്‍സ്, അല്‍ബെര്‍ട്ടോ മിനാലി എന്നിവരാണ് ആറംഗങ്ങള്‍.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വത്തിക്കാന്‍ മ്യസിയത്തിലടക്കമുള്ള സന്ദര്‍ശകരുടെ എണ്ണം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റം. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 2014 ല്‍ ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എക്കണോമി കൗണ്‍സില്‍ രൂപീകരിച്ചത്. ഈ കൗണ്‍സിലിന്റെ പരമാധികാരം മാര്‍പ്പാപ്പയ്ക്കാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam