ചരിത്ര സന്ദര്‍ശനം; മാര്‍പ്പാപ്പ ഇറാഖില്‍

Published : Mar 05, 2021, 09:37 PM ISTUpdated : Mar 05, 2021, 09:58 PM IST
ചരിത്ര സന്ദര്‍ശനം; മാര്‍പ്പാപ്പ ഇറാഖില്‍

Synopsis

കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ബാഗ്ദാദ്: പോപ് ഫ്രാന്‍സിസ് തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഇറാഖിലെത്തി. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മാര്‍പ്പാപ്പ എത്തിയത്. അലിറ്റാല്യ വിമാനത്തില്‍ 75ഓളം മാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ് എത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

പ്രസിഡന്റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തി. ശനിയാഴ്ച നജഫിലെത്തി ഗ്രാന്റ് ആയത്തുല്ല അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തുകയും നസിറിയില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും. നാളെ ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും കുര്‍ബാന അര്‍പ്പിക്കും. മൊസൂളിലും സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച മാര്‍പ്പാപ്പ മടങ്ങും.
 

PREV
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ