സോഷ്യൽ മീഡിയ താരം മാദിറ മുഹമ്മദിന്റെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; രൂക്ഷ പ്രതികരണവുമായി താരം

Published : Nov 18, 2024, 03:10 PM IST
സോഷ്യൽ മീഡിയ താരം മാദിറ മുഹമ്മദിന്റെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; രൂക്ഷ പ്രതികരണവുമായി താരം

Synopsis

ചിത്രങ്ങളുപയോഗിച്ച് വ്യാജ ദൃശ്യങ്ങളുണ്ടാക്കുന്നത് അന്തസില്ലാത്ത നടപടിയാണെന്ന് മാദിറ മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇസ്ലാമാബാദ്: പ്രമുഖ പാകിസ്ഥാനി ടെലിവിഷൻ അവതാരകയും സോഷ്യൽ മീഡിയ താരവുമായ മാദിറ മുഹമ്മദിന്റെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നേരത്തെ പാകിസ്ഥാനിലെ മറ്റൊരു സോഷ്യൽ മീഡിയ താരമായ ഇംഷ റെഹ്‍മാന്റെയും ഇന്തോനേഷ്യൽ ഇ-സ്പോർട്സ് താരമായ ലിഡിയ ഒനികിന്റെയും സ്വകാര്യ വീഡിയോകൾ നേരത്തെ സമാനമായ തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അതേസമയം തന്റെ പേരും ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ചിത്രങ്ങളും ആളുകൾ ദുരുപയോഗം ചെയ്യുകയാണെന്ന് മാദിറ മുഹമ്മദ് പ്രതികരിച്ചു. ചിത്രങ്ങളുപയോഗിച്ച് വ്യാജ ദൃശ്യങ്ങളുണ്ടാക്കുന്നത് അന്തസില്ലാത്ത നടപടിയാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ടിവി അവതാരമെന്നതിൽ ഉപരി ഗായിക, നടി, ഡാൻസർ എന്നിങ്ങനെയുള്ള നിലകളിൽ കൂടി പ്രശസ്തയായ മാദിറ മുഹമ്മദിന് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളോവർമാരുണ്ട്. 

നേരത്തെ സ്വകാര്യ വീഡിയോ വൈറലായതിനെ തുടർന്ന് പാകിസ്ഥാൻ ടിക് ടോക്ക് താരം ഇംഷ റഹ്മാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. സ്വകാര്യ വീഡിയോകൾ മനഃപൂർവ്വം പരസ്യമാക്കിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതോടെയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത്. അടുത്തിടെ മറ്റൊരു സോഷ്യൽമീഡിയ താരം മിനാഹിൽ മാലിക്കിന്റെ സ്വകാര്യ വീഡിയോയും ചോർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം, പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിലേക്ക് ട്രെയിൻ ഇടിച്ച് കയറി
അമേരിക്കയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകാൻ യൂറോപ്പും, ആഗോള തലത്തിൽ ആശങ്ക; ജൂലൈയിൽ ഒപ്പിട്ട വ്യാപാര കരാർ നിർത്തിവെക്കും?