ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ യുദ്ധങ്ങള്‍ ഉണ്ടാക്കാത്ത പ്രസിഡന്റെന്നതില്‍ അഭിമാനം: ട്രംപ്

By Web TeamFirst Published Jan 20, 2021, 9:26 AM IST
Highlights

ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് ചുമതലയേല്‍ക്കും.
 

വാഷിങ്ടണ്‍: ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ യുദ്ധങ്ങള്‍ ഉണ്ടാക്കാത്ത അമേരിക്കന്‍ പ്രസിഡന്റെന്ന അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ഡോണള്‍ഡ് ട്രംപ്. വിടവാങ്ങല്‍ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ യുദ്ധങ്ങളൊന്നുമുണ്ടാക്കാത്ത ആദ്യത്തെ പ്രസിഡന്റ് എന്നതില്‍ അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസംഗം വൈറ്റ്ഹൗസ് ഉടന്‍ തന്നെ സംപ്രേഷണം ചെയ്യും. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന പുതിയ ഭരണകൂടത്തിനും ട്രംപ് ആശംസകള്‍ നേര്‍ന്നു. അമേരിക്കയെ സുരക്ഷിതവും അഭിവൃദ്ധി നിറഞ്ഞതുമാക്കാന്‍ സാധിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ബൈഡന്റെ പേരെടുത്ത് പ്രശംസിക്കാന്‍ ട്രംപ് തയ്യാറായില്ല.

ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് ചുമതലയേല്‍ക്കും. നേരത്തെ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം ട്രംപും അനുകൂലികളും അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറിയിരുന്നു. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ ട്രംപിനെ അമേരിക്കന്‍ സെനറ്റ് ഇംപീച്ച് ചെയ്തിരിക്കുകയാണ്.
 

Latest Videos

click me!