ആശ്വാസം, സംഘർഷം തുടങ്ങിയ ശേഷം ആദ്യം; റഫ അതിർത്തി തുറന്ന് ഈജിപ്ത്, വിദേശികൾ ​ഗാസ വിടുന്നു   

Published : Nov 01, 2023, 04:15 PM ISTUpdated : Nov 01, 2023, 04:16 PM IST
ആശ്വാസം, സംഘർഷം തുടങ്ങിയ ശേഷം ആദ്യം; റഫ അതിർത്തി തുറന്ന് ഈജിപ്ത്, വിദേശികൾ ​ഗാസ വിടുന്നു    

Synopsis

കഴിഞ്ഞ ദിവസം ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റഫ: ഇസ്രയേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഒക്ടോബർ ഏഴിന് ശേഷം ആദ്യമായി റഫ അതിർത്തിയിലെ ക്രോസിങ് തുറന്ന് ഈജിപ്ത്. ക്രോസിങ് തുറന്നതിനെ തുടർന്ന് നിരവധി വിദേശികൾ യുദ്ധബാധിത പ്രദേശമായ ഗാസ വിടാൻ തുടങ്ങിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ഈജിപ്തുമായുള്ള ഗാസയുടെ തെക്കൻ അതിർത്തിയിാണ് റഫ. ഇതുവഴി എത്രപേർ ഈജിപ്തിലേക്ക് കടന്നെന്ന് വ്യക്തമല്ല. ഈജിപ്തിൽ നിന്ന് 200-ലധികം ട്രക്കുകൾ സഹായവുമായി ഗാസയിലേക്ക് കടന്നെങ്കിലും ആളുകളെ ​ഗസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല. റഫ ബോർഡർ തുറന്നതിന് ശേഷം ഏകദേശം 400 വിദേശികളും ഇരട്ട പൗരന്മാരും ഈജിപ്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

44 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും യുഎൻ ഉൾപ്പെടെ 28 ഏജൻസികളും ഗാസ മുനമ്പിൽ താമസിക്കുന്നുണ്ടെന്നാണ് വിദേശ സർക്കാറുകളുടെ കണക്ക്. ഒക്‌ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ പ്രവേശിച്ച് ആക്രമണം നടത്തിയത്. തുടർന്ന് ഇസ്രയേലും ആക്രമണം നടത്തി. പലസ്തീനിൽ ഏകദേശം 8500ലേറെപ്പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 1400 പേരാണ് കൊല്ലപ്പെട്ടത്. പുറമെലസ ​ഗാസയിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവക്ക് ഇസ്രയേൽ അപ്രഖ്യാപിത ഉപരോധവും ഏർപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 81 ഫലസ്തീനികളെ ചികിത്സക്കായി ബുധനാഴ്ച ഈജിപ്തിലേക്ക് കടക്കാൻ അനുവദിച്ചെന്ന് ഈജിപ്ത് അറിയിച്ചു.

Read More.... ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ബൊളീവിയ, അംബാസഡർമാരെ തിരിച്ചുവിളിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

കഴിഞ്ഞ ദിവസം ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംഭവത്തിന് ശേഷമാണ് റഫ ക്രോസിംഗ് തുറക്കാനുള്ള തീരുമാനമുണ്ടായത്. അഭയാർഥി ക്യാമ്പിലെ ആക്രമണത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി