റോഡിലെ കുഴികൾ കൂടാൻ കാരണം എസ്‌യുവികൾ, യാത്ര എളുപ്പമാക്കാനുള്ള ഭാരമേറിയ എസ്‌യുവികൾ റോഡിനെ തകർക്കുന്നുവെന്ന് പഠനം

Published : Apr 11, 2026, 02:28 PM IST
pothole

Synopsis

മഴവെള്ളം റോഡിലെ വിള്ളലുകളിൽ ഇറങ്ങി തണുത്തുറയുന്നതാണ് കുഴികൾ ഉണ്ടാകാൻ കാരണമെങ്കിലും, ഭാരമേറിയ വാഹനങ്ങൾ ഈ വിള്ളലുകളെ കൂടുതൽ വഷളാക്കുന്നുവെന്നാണ് പഠനം വിശദമാക്കുന്നത്.

ലണ്ടൻ: റോഡുകളിലെ കുഴികൾ വർദ്ധിക്കുന്നതിന് കാരണക്കാരിൽ എസ്‌യുവി വാഹനങ്ങളെന്ന് പഠനം. ബ്രിട്ടനിലെ റോഡുകളിലെ കുഴികൾ വർദ്ധിക്കുന്നതിന് എസ്‌യുവി പോലുള്ള ഭാരമേറിയ വാഹനങ്ങൾ കാരണമാകുന്നുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. മോശമായ റോഡുകളിലൂടെ യാത്ര സുഗമം ആക്കുന്നത് ലക്ഷ്യമിട്ടാണ് ആളുകൾ എസ്‌യുവി വാഹനങ്ങൾ വാങ്ങുന്നത്. എന്നാൽ ഈ വാഹനങ്ങൾ റോഡുകളുടെ അവസ്ഥ കൂടുതൽ മോശമാക്കുന്നുവെന്നാണ് പഠനം. ഒപ്പീനിയം റിസർച്ച് നടത്തിയ പഠനത്തിലാണ് റോഡുകളിലെ കുഴികളേക്കുറിച്ചുള്ള ഇത്തരമൊരു നിരീക്ഷണം വരുന്നത്.

ഭാരമേറിയ എസ്‌യുവികൾ സാധാരണ കാറുകളേക്കാൾ അഞ്ച് മടങ്ങ് അധികം മർദ്ദമാണ് റോഡുകളിൽ ചെലുത്തുന്നുവെന്നാണ് ഗവേഷണങ്ങൾ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ബ്രിട്ടനിൽ വിറ്റ പുതിയ കാറുകളിൽ പകുതിയിലധികവും എസ്‌യുവികളായിരുന്നു. റോഡിലെ കുഴികളെ പേടിച്ച് ലണ്ടൻ, യോർക്ക്ഷയർ തുടങ്ങിയ സ്ഥലങ്ങളിലെ പന്ത്രണ്ടിലൊന്ന് ഡ്രൈവർമാർ വലിയ വാഹനങ്ങളിലേക്ക് മാറിയതായും സർവ്വേകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത്തരത്തിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ എത്തുന്നതോടെ റോഡുകളുടെ ആയുസ്സ് കുറയുകയും കുഴികൾ വേഗത്തിൽ രൂപപ്പെടുകയും ചെയ്യുന്നു. പ്രധാനമായും മഴവെള്ളം റോഡിലെ വിള്ളലുകളിൽ ഇറങ്ങി തണുത്തുറയുന്നതാണ് കുഴികൾ ഉണ്ടാകാൻ കാരണമെങ്കിലും, ഭാരമേറിയ വാഹനങ്ങൾ ഈ വിള്ളലുകളെ കൂടുതൽ വഷളാക്കുന്നുവെന്നാണ് പഠനം വിശദമാക്കുന്നത്.

നഗരങ്ങളിലെ റോഡുകൾ ഇത്തരം വലിയ വാഹനങ്ങളുടെ ഭാരം താങ്ങാൻ പാകത്തിൽ നിർമ്മിച്ചവയല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ലണ്ടൻ നഗരസഭ വലിയ എസ്‌യുവികൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. നിലവിൽ ഇംഗ്ലണ്ടിലെയും വെയ്‌ൽസിലെയും റോഡുകൾ പൂർണ്ണമായി നന്നാക്കാൻ ഏകദേശം 18.6 ബില്യൺ പൗണ്ട് ചിലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. റോഡുകൾ നന്നാക്കാൻ സർക്കാർ കൂടുതൽ തുക അനുവദിക്കുമ്പോഴും, ഭാരമേറിയ വാഹനങ്ങളുടെ ഉപയോഗം റോഡുകളുടെ തകർച്ച വേഗത്തിലാക്കുകയാണെന്നും പഠനം വിശദമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചന വാർത്തകൾക്കിടെ ഖാബിയുടെ സ്വത്തിൽ വൻ ട്വിസ്റ്റ്, നയാപൈസ സ്വന്തം പേരിലില്ല; 165 കോടിയുടെ ആസ്തിയും പിതാവിന്‍റെ പേരിലെന്ന് റിപ്പോർട്ട്
കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും