
ബീജിംഗ്: രോഗവും അനിശ്ചിതത്വവും ഭയവും മാത്രമായിരുന്നു അവളെ ജീവിതത്തിൽ ഉടനീളം പിന്തുടര്‍ന്നതെങ്കിലും, പരസ്പരമുള്ള സ്നേഹവും സഹായവും ഒരു മനുഷ്യൻ്റെ ജീവൻ വരെ രക്ഷിക്കാനും ജീവിതം മാറ്റിമറിക്കാനും പോന്നതാണെന്ന് തെളിയിച്ച ഒരു ചൈനീസ് യുവതിയുടെ കഥയാണിത്. പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച സംഭവങ്ങളുടെ കഥ ഇന്ന് സോഷ്യൽ മീഡിയയിൽ സുപ്പര്‍ വൈറലാണ്. ഷാൻക്സി പ്രവിശ്യയിൽ നിന്നുള്ള വാങ് ഷിയാവോയുടെയും യു ജിയാൻപിങ്ങിൻ്റെയും അവിശ്വസനീയമായ പ്രണയകഥ 'വിവ ലാ വിഡ' എന്ന സിനിമയ്ക്കും പ്രചോദനമായി.
2014-ൽ, 24 വയസ്സുള്ള വാങ് ഷിയാവോയ്ക്ക് യൂറിമിയ (Uremia) സ്ഥിരീകരിച്ചു. കിഡ്‌നി മാറ്റിവെച്ചില്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ബന്ധുക്കളിൽ അനുയോജ്യനായ ദാതാവിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, മറ്റൊരു രോഗിയുടെ നിർദ്ദേശപ്രകാരം വാങ് ഒരു കടുത്ത തീരുമാനമെടുത്തു. മരണാസന്നനായ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറുള്ള ആളെത്തേടി കാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ വാങ് ഒരു സന്ദേശം പോസ്റ്റ് ചെയ്തു. തൻ്റെ മരണശേഷം അയാൾ കിഡ്‌നി ദാനം ചെയ്യണം എന്നതായിരുന്നു ആവശ്യം.
"വിവാഹശേഷം ഞാൻ നിങ്ങളെ നന്നായി പരിചരിക്കും. എന്നോട് ക്ഷമിക്കണം; എനിക്ക് ജീവിക്കണം, അതുകൊണ്ടാണ് ഈ അപേക്ഷ." - വാങ് ഷിയാവോ ഗ്രൂപ്പിൽ കുറിച്ചു. ഈ സന്ദേശത്തിന് ഉടൻ തന്നെ മറുപടി ലഭിച്ചു. ആവർത്തിച്ചുള്ള മൈലോമ രോഗത്തോട് പോരാടുകയായിരുന്ന 27 വയസ്സുള്ള യു ജിയാൻപിംഗ് ആയിരുന്നു ആ യുവാവ്. വാങ്ങിന് അനുയോജ്യമായ രക്തഗ്രൂപ്പായിരുന്നു യുവിൻ്റേത്. വാങ്ങും യുവും 2013-ൽ ഒരു അസാധാരണ കരാറിൽ വിവാഹം രജിസ്റ്റർ ചെയ്തു. യുവിൻ്റെ രോഗകാലത്ത് വാങ് പരിചരിക്കണം, യുവിൻ്റെ മരണശേഷം പിതാവിനെ സഹായിക്കണം, അതിനു പകരമായി യു തൻ്റെ കിഡ്‌നി വാങ്ങിന് ദാനം ചെയ്യും. എന്നാൽ, ഒരുമിച്ചd ആശുപത്രിയിൽ പോയി തുടങ്ങി, ചെറിയ പരിചരണങ്ങളും പങ്കുവെച്ച ചിരികളിലൂടെയും, അതിജീവനത്തിനായുള്ള ആ 'കച്ചവടം' ക്രമേണ യഥാർത്ഥ സ്നേഹത്തിലേക്ക് വഴിമാറി.
യു ജിയാൻപിങ്ങിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ വേണ്ടി വാങ് ഒരു വഴിയോര കിയോസ്കിൽ പൂച്ചെണ്ടുകൾ വിൽക്കാൻ തുടങ്ങി. ഈ ചെണ്ടകൾക്കൊപ്പം അവരുടെ കഥ വിവരിക്കുന്ന കാർഡുകളും വെച്ചു. ഇവരുടെ കഥയറിഞ്ഞ നാട്ടുകാർ ആ യുവതിയുടെ നിശ്ചയദാർഢ്യത്തിൽ ആകൃഷ്ടരായി. നിരവധി പേർ അവിടെ പൂച്ചെണ്ടുകൾ വാങ്ങാൻ എത്തിയതോടെ, യുവിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ 5 ലക്ഷം യുവാൻ (ഏകദേശം 70,000 ഡോളർ) സമാഹരിക്കാൻ അവർക്ക് കഴിഞ്ഞു. 2014 ആയപ്പോഴേക്കും യുവിൻ്റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. വാങ്ങിൻ്റെ ആരോഗ്യനിലയും അത്ഭുതകരമായ മാറ്റമുണ്ടായി. അവളുടെ ഡയാലിസിസ് സെഷനുകൾ ആഴ്ചയിൽ രണ്ടു തവണ എന്നതിൽ നിന്ന് മാസത്തിലൊരിക്കലായി കുറഞ്ഞു.
കാലാനുസൃതമായി മാറ്റൾ വന്നു. വാങ്ങിന് കിഡ്‌നി മാറ്റിവെക്കേണ്ടതില്ലന്ന് ഡോക്ടർമാർ അറിയിച്ചു. 2015-ൽ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ വിരുന്നോടുകൂടി അവർ തങ്ങളുടെ പുതിയ ജീവിതം തുടങ്ങി നിലവിൽ ഷാൻക്സിയിലെ ഷിയാനിൽ ഇരുവരും ചേർന്ന് ഒരു ചെറിയ പൂക്കട നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam