
ന്യൂയോർക്ക്: പ്രശസ്ത യോഗ പരിശീലകനും യോഗ ഇതിഹാസം കൃഷ്ണ പട്ടാഭി ജോയിസിൻ്റെ ചെറുമകനുമായ ശരത് ജോയിസ് (53) തിങ്കളാഴ്ച യുഎസിലെ വിർജീനിയയിൽ അന്തരിച്ചു. ഷാർലറ്റ്‌സ്‌വില്ലെയിലെ വിർജീനിയ സർവകലാശാലയ്ക്ക് സമീപം നടക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ശരത് അന്തരിച്ചതായി സഹോദരി ശർമിള മഹേഷ് സ്ഥിരീകരിച്ചു. ജോയിസിൻ്റെ യോഗാ കേന്ദ്രമായ ശരത് യോഗ സെൻ്ററും അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചു.വിർജീനിയ സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനാണ് ശരത് എത്തിയത്. 50 ഓളം വിദ്യാർത്ഥികളുമായി അദ്ദേഹം കാൽനടയാത്ര നടത്തവെയാണ് ഹൃദയാഘാതമുണ്ടാത്.
ഭൗതിക ശരീരം ജന്മനാടായ മൈസൂരിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. നവംബറിൽ ടെക്സാസിലെ സാൻ അൻ്റോണിയോയിൽ യോഗ ക്ലാസുകൾ നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവാണ് ശരത്. യോഗ മാസ്റ്ററായ മുത്തച്ഛൻ കൃഷ്ണ പട്ടാഭി ജോയിസിൽ നിന്നാണ് ജോയിസ് യോഗ പഠിച്ചത്.
1971 സെപ്തംബർ 29 ന് മൈസൂരിലാണ് രംഗസ്വാമി ശരത് ജോയിസ് ജനിച്ചത്. അമ്മ: സരസ്വതി ജോയിസ്, അച്ഛൻ: രംഗസ്വാമി, ഭാര്യ: ശ്രുതി ജോയിസ്, മക്കള്‍: സംഭവ് ജോയിസ്, ശ്രദ്ധ ജോയിസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam