
പോളണ്ട്: മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ഒരു ഗവേഷകൻ പോളണ്ടിൽ നിന്ന് കണ്ടെത്തിയത് നൂറ് കണക്കിന് വർഷങ്ങൾ പഴക്കമുള്ള കുരിശ്. കിഴക്കൻ പോളണ്ടിലാണ് 17ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന കുരിശാണ് നിലവിൽ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടിൽ റഷ്യൻ സഭയിൽ പിളർപ്പിന് ശേഷം ഓർത്തഡോക്സ് വിഭാഗത്തിലുള്ള വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഇനം കുരിശാണ് കണ്ടെത്തിയിട്ടുള്ളത്.
പിന്നീട് വന്ന സാർ രാജാക്കന്മാർ അവരുടെ ഭരണകാലത്ത് നിയമവിരുദ്ധമായ ചിഹ്നങ്ങളുടെ ഇനത്തിൽ ഉൾപ്പെടുത്തിയതാണ് ഈ കുരിശെന്നാണ് പുരാവസ്തു വിദഗ്ധർ വിശദമാക്കുന്നത്. വാർസോയിൽ നിന്ന് 100 മൈൽ അകലെയുള്ള നടന്ന പരിശോധനയിലാണ് ചെമ്പ് നിർമ്മിതമായ കുരിശ് കണ്ടെത്തിയത്. ബൈബിളിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചതായി വിശദമാക്കിയ അതേ രീതിയിലുള്ള കുരിശാണ് കണ്ടെത്തിയത്. ഒരു സെന്റിമീറ്ററോളം വീതിയാണ് ഈ കുരിശിനുള്ളത്.
കുരിശിന് പിന്നിലുള്ള എഴുത്തുകൾ റഷ്യയിലെ പഴയ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. 1650 കാലഘട്ടത്തിലെ ആരാധനക്രമ പരിഷ്കരണമാണ് റഷ്യൻ ഓർത്തഡോക്സ് സഭയിൽ പിളർപ്പുണ്ടാക്കിയത്. പഴയ രീതിയിലെ വിശ്വാസം പിന്തുടരുന്നവർ ഭരണത്തിലുള്ളവരിൽ നിന്ന് ഭിന്നിച്ചതോടെയാണ് ഇവർ ഉപയോഗിച്ചിരുന്ന കുരിശ് അടക്കമുള്ള അടയാളങ്ങൾക്ക് വിലക്ക് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam