ഫ്രാൻസിലും ജെൻസി പ്രക്ഷോഭം; തെരുവിലിറങ്ങി വിദ്യാർത്ഥികൾ, രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചു, വ്യാപക പ്രതിഷേധം

Published : Oct 03, 2026, 10:08 AM IST
france student protests

Synopsis

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, ചൂടുകാലത്ത് ആവശ്യത്തിന് എയർകണ്ടീഷണറുകളോ ഹീറ്ററുകളോ ഇല്ലാത്ത പഴകിയ കെട്ടിടങ്ങൾ നന്നാക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.

പാരീസ് : അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം രൂക്ഷമാകുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചുപൂട്ടിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ദീർഘനേരത്തെ ക്ലാസ് സമയക്രമം (രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ), അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, ചൂടുകാലത്ത് ആവശ്യത്തിന് എയർകണ്ടീഷണറുകളോ ഹീറ്ററുകളോ ഇല്ലാത്ത പഴകിയ കെട്ടിടങ്ങൾ നന്നാക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.

പ്രതിഷേധത്തിനിടെ വിവിധയിടങ്ങളിൽ സ്കൂളുകൾക്ക് തീയിടുകയും സർവീസ് നടത്തുന്ന ട്രാമുകളും ബസ് സ്റ്റോപ്പുകളും തകർക്കുകയും ചെയ്തു. നൂറിലധികം സ്കൂളുകൾക്ക് വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 15-നും 18-നും ഇടയിൽ പ്രായമുള്ള മൂവായിരത്തോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 40 പ്രധാനാധ്യാപകർ ഉൾപ്പെടെ 65 സ്‌കൂൾ ജീവനക്കാർക്കും 305 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

പാരീസ്, മാർസെയിൽ, സ്ട്രാസ്ബർഗ്, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം പടർന്നിരിക്കുകയാണ്. ഫ്രാൻസിലെ 3,700 ഹയർസെക്കൻഡറി സ്‌കൂളുകളിൽ 1027 സ്‌കൂളുകളെയും പ്രതിഷേധം ബാധിച്ചു. ഇതിൽ 222 സ്‌കൂളുകൾ പൂർണമായും ഉപരോധിക്കപ്പെട്ടു. പ്രക്ഷോഭത്തിന് രാജ്യത്തെ തീവ്ര ഇടത് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്ന് ഫ്രഞ്ച് സർക്കാർ ആരോപിച്ചെങ്കിലും പ്രതിപക്ഷം ഇത് നിഷേധിച്ചു. സ്കളുകൾക്ക് വരുത്തിയ നാശനഷ്ടങ്ങൾക്ക് വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന്‍റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ
അനിഷ്‌ട സംഭവങ്ങൾക്ക് പിന്നാലെ നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫ്ലൈദുബായ്: ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു