92ാം വയസ്സിൽ മർഡോക്കിന് പുതിയ പങ്കാളി; 66കാരിയായ മുൻ ​ശാസ്ത്രജ്ഞയുമായി ഡേറ്റിങ്ങിലെത്തി റിപ്പോർട്ട്  

Published : Aug 15, 2023, 10:22 PM IST
92ാം വയസ്സിൽ മർഡോക്കിന് പുതിയ പങ്കാളി; 66കാരിയായ മുൻ ​ശാസ്ത്രജ്ഞയുമായി ഡേറ്റിങ്ങിലെത്തി റിപ്പോർട്ട്  

Synopsis

വിവാഹാനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം  മുൻ പൊലീസ് ഓഫിസറായിരുന്നു ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹം  മർഡോക്ക് റദ്ദാക്കിയിരുന്നു.

ലണ്ടൻ: മാധ്യമഭീമൻ റൂപർട്ട് മർഡോക് പുതിയ ഡേറ്റിങ്ങിലെന്ന് റിപ്പോർട്ട്. 66 കാരിയായ മുൻ ശാസ്ത്രജ്ഞ എലീന സുക്കോവയുമായിട്ടാണ് 92 കാരനായ മർഡോക്ക് ഡേറ്റിങ്ങിലായതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. വാർത്താ വെബ്‌സൈറ്റായ ഡ്രഡ്ജ് റിപ്പോർട്ട് അനുസരിച്ച്, ദമ്പതികൾ ഒരു യാച്ചിൽ അവധിക്കാലം ആസ്വദിക്കുന്ന ചിത്രം പുറത്തുവന്നപ്പോഴാണ് ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹം പ്രചരിച്ചത്.  ആൻ ലെസ്‌ലി സ്മിത്തുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് മർഡോക് പുതിയ ബന്ധത്തിലായത്.

റൂപർട്ട് മർഡോക്കിന്റെ മൂന്നാമത്തെ ഭാര്യ വെൻഡി ഡെങ് ആണ് ദമ്പതികളെ പരിചയപ്പെടുത്തിയത്. 66-കാരിയായ എലീന സുക്കോവ മോളിക്യുലാർ ബയോളജിസ്റ്റ് ആയിരുന്നു. വിരമിക്കുന്നതിന് മുമ്പ് ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയിലെ മെഡിക്കൽ ഗവേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ഫുട്ബോൾ ക്ലബ് ചെൽസി എഫ്‌സിയുടെ മുൻ ഉടമ റോമൻ അബ്രമോവിച്ചിന്റെ പങ്കാളി ദശ സുക്കോവയുടെ അമ്മയാണ് എലീന. 

വിവാഹാനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം  മുൻ പൊലീസ് ഓഫിസറായിരുന്നു ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹം  മർഡോക്ക് റദ്ദാക്കിയിരുന്നു. നാലാമത്തെ ഭാര്യയും മോഡലും നടനുമായ ജെറി ഹാളുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമായിരുന്നു ആൻ ലെസ്ലിയുമായി വിവാഹം ആലോചിച്ചത്.  മർഡോക്കിന് ആദ്യ മൂന്ന് വിവാഹങ്ങളിൽ നിന്ന് ആറ് കുട്ടികളുണ്ട്. ആറു വർഷം മുമ്പാണ് ജെറി ഹാളിനെ വിവാഹം കഴിച്ചത്.  1999 മുതൽ 2013 വരെ വെൻഡി ഡെംഗായിരുന്നു പങ്കാളി. ഫോർബ്സ് പറയുന്നതനുസരിച്ച് 17 ബില്യൺ ഡോളർ ആസ്തിയാണ് മർഡോക്കിനുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈൻ സൈനീക വിദഗ്ധർ ഗൾഫിലേക്ക്, ഗൾഫ് രാജ്യങ്ങളിൽ യുക്രൈൻ സേന എത്തും
സൈപ്രസിനെ രക്ഷിക്കാൻ ബ്രിട്ടീഷ് യുദ്ധകപ്പൽ പുറപ്പെട്ടു, 10 സെക്കൻഡിൽ താഴെ സമയത്തിൽ 8 മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാം