യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് സമ്മതമറിയിച്ച് റഷ്യ; അമേരിക്കൻ സംഘത്തെ നിലപാടറിയിച്ചു

Published : Mar 14, 2025, 12:18 AM IST
യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് സമ്മതമറിയിച്ച് റഷ്യ; അമേരിക്കൻ സംഘത്തെ നിലപാടറിയിച്ചു

Synopsis

നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിർത്തൽ റഷ്യ തള്ളിയിരുന്നു

മോസ്കോ: ഉപാധികളോടെ വെടി നിർത്തലിന് തയാറെന്ന് വ്ലാദിമിർ പുടിൻ അറിയിച്ചു. വെടി നിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും വെടി നിർത്തൽ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിൻ നിലപാടെടുത്തു. യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആണ് റഷ്യൻ പ്രസിഡൻ്റ് തന്റെ നിലപാട് അറിയിച്ചത്. 

3 വർഷമായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ തുടർച്ചയായ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിർത്തൽ റഷ്യ തള്ളിയിരുന്നു. അത് യുക്രൈനിന് അനുകൂലമായ നിലപാടാണെന്നാണ് അന്ന് റഷ്യ പ്രതികരിച്ചത്. എന്നാലിപ്പോൾ ഇരുരാജ്യങ്ങളെയും സംബന്ധിച്ച് നിർണായക തീരുമാനമാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. വെടിനിർത്തൽ അംഗീകരിക്കാമെന്നും, ഇതിന് തീർപ്പു വേണമെന്നും പുടിൻ പറഞ്ഞു. ഈ പ്രശ്നത്തിന് വേരറുത്ത പരിശോധനകൾ ഉണ്ടാകണം. തങ്ങളുടെ താൽപര്യങ്ങൾ സ്വാഭാവികമായി സംരക്ഷിക്കപ്പെടണമെന്നും അതിന് അനുകൂലമായ ചർച്ചകളാണ് ഉണ്ടാകേണ്ടത് എന്നുമാണ് നിലവിൽ റഷ്യ അറിയിച്ചിരിക്കുന്നത്. 

റഷ്യയുമായി ചർച്ചകൾ നടത്തുന്നതിന് ട്രംപിന്റെ പ്രതിനിധി മോസ്കോയിലെത്തിയതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ അനുകൂലമായ നിലപാടുണ്ടായിരിക്കുന്നത്. യുക്രൈൻ നേരത്തെ തന്നെ വെടിനിർത്തലുമായി ബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു. റഷ്യ- യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ആദ്യം മുതലേ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. 

യൂറോപ്പിൽ നിന്ന് വരുന്ന വൈൻ അടക്കമുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല, എന്നിട്ടും എന്തിനീ ക്രൂരത?' ബംഗ്ലാദേശിൽ ആൾക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്‍റെ ഭാര്യ
സത്യപ്രതജ്ഞയ്ക്ക് ശേഷം ഇന്ത്യയിലെ തീഹാർ ജയിലിലേക്ക് മംദാനിയുടെ കത്ത്; ഉമർ ഖാലിദിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ