ആണവായുധ ശേഷിയുള്ള അതിവേഗ മിസൈൽ വികസിപ്പിച്ച് റഷ്യ, മികച്ച നേട്ടം

By Web TeamFirst Published Dec 28, 2019, 10:20 AM IST
Highlights

ആണവായുധശേഷിയുള്ള അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ആദ്യ രാജ്യമായി റഷ്യ. 

മോസ്കോ: സൈനിക ശക്തിയിൽ നിർണായക നേട്ടം, ആണവായുധ ശേഷിയുള്ള  അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ശബ്ദത്തേക്കാൾ ഇരുപത് മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര അവാൻഗാർഡ് മിസൈൽ സൈന്യത്തിന്റെ ഭാഗമായതായി റഷ്യ അവകാശപ്പെട്ടു. 

ആണവായുധശേഷിയുള്ള അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. ചൈന സമാനമായ മിസൈലുകൾ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൈന്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് റഷ്യൻ പ്രതിരോധമന്ത്രി നേട്ടത്തെ വിശദീകരിച്ചത്. വ്ലദിമീർ പുതിൻ റഷ്യൻ പ്രസിഡന്റ് പദത്തിൽ രണ്ട് പതിറ്റാണ്ട് തികയ്ക്കുന്ന വേളയിലാണ് റഷ്യയുടെ ഈ സൈനിക നേട്ടം. 

click me!