യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

Published : Jul 20, 2026, 07:31 PM IST
Ship attack

Synopsis

8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു.

ദില്ലി: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 

8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. ജൂലൈ 20ന് ശേഷം കരിങ്കടലിൽ 7 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ - യുഎസ് സംഘർഷത്തിനിടെ കുതിച്ചുയര്‍ന്ന് എണ്ണ വില; ഇടിവ് നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി
സംഘർഷം രൂക്ഷം; ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടു; കനത്ത വ്യോമാക്രമണവുമായി യുഎസ്; രണ്ട് കപ്പലുകൾ തകർത്തെന്ന് ഐആർജിസി